ലോ​ക് ഡൗ​ണ്‍ ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Tuesday, March 31, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക് ഡൗ​ണ്‍ ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണം.
ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട സ​മ​യ​മാ​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ള്‍ രോ​ഗ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി വീ​ടു​ക​ളി​ൽ ത​ന്നെ ഇ​രി​ക്ക​ണ​മെ​ന്ന് എ​സ്പി നി​ർ​ദേ​ശി​ച്ചു.
നി​സാ​ര​ങ്ങ​ളാ​യ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞും വേ​ണ്ട രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ​യും ജ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടു​ണ്ട്.
ഇ​ത്ത​ര​ത്തി​ല്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌‌

ലോ​ക്ക് ഡൗ​ണ്‍; ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 550 കേ​സു​ക​ൾ ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 550 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 450 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു. 411 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം​കൂ​ടി​യ​തി​ന് എ​ടു​ത്ത 12 കേ​സു​ക​ളും ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ എ​ടു​ത്ത നാ​ലു കേ​സു​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നു​ള്ള ഒ​രു കേ​സും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ‌