സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ നി​ന്ന്26,754 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ‌
Wednesday, April 1, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ വ​ഴി ജി​ല്ല​യി​ൽ ഇ​തു​വ​രെ 26,754 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി. ഇ​തി​ൽ 5,789 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.
കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണു സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ ന​ട​ന്നു​ന്ന​ത്. അ​ഗ​തി​ക​ൾ, ഭി​ക്ഷാ​ട​ക​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, നി​ർ​ധ​ന​ർ എ​ന്നി​വ​ർ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഇ​തി​ൽ​പെ​ടാ​ത്ത ആ​ളു​ക​ളി​ൽ നി​ന്ന് സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ൽ നേ​രി​ട്ടെ​ത്തി ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​വ​ർ​ക്ക് 20 രൂ​പ​യും വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് 25 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ നാ​ലു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ഉ​ൾ​പ്പ​ടെ 62 സ​മൂ​ഹ അ​ടു​ക്ക​ള​ക​ളാ​ണ് ഉ​ള്ള​ത്. സ​സ്യാ​ഹാ​ര​മാ​ണ് ഇ​പ്പോ​ൾ അ​ടു​ക്ക​ള​ക​ളി​ൽ നി​ന്നും ന​ൽ​കു​ന്ന​ത്.പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ, സി​ഡി​എ​സ് അം​ഗം, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്കാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ ചു​മ​ത​ല. ഒ​രു കി​ച്ച​ണി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. ഉ​ച്ച​യൂ​ണി​ന് പു​റ​മെ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും അ​ത്താ​ഴ​വും പ്രാ​ദേ​ശി​ക നി​ര​ക്കി​ൽ സ​മൂ​ഹ​അ​ടു​ക്ക​ള​ക​ൾ വ​ഴി ന​ൽ​കും. ‌

കോ​ഴ​ഞ്ചേ​രി​യി​ലെ സ​മൂ​ഹ അ​ടു​ക്ക​ള മാ​തൃ​ക​യാ​യി ‌

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​മൂ​ഹ അ​ടു​ക്ക​ള മാ​തൃ​ക​യാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ യു​വ​സ​മൂ​ഹ​മാ​ണ് അ​ടു​ക്ക​ള​യു​ടെ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം 200 ല​ധി​കം ഉ​ച്ച​ഭ​ക്ഷ​ണ പൊ​തി​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് വാ​ഴ​യി​ല​യി​ൽ പൊ​തി​ഞ്ഞാ​ണ് ഉ​ച്ച​യ്ക്ക് പൊ​തി ന​ല്കു​ന്ന​ത്.
രാ​വി​ലെ ഇ​ഡ​ലി, ദോ​ശ, ഉ​പ്പ് മാ​വ്, എ​ന്നി​വ​യും രാ​ത്രി​യി​ൽ ച​പ്പാ​ത്തി​യും ന​ൽ​കു​ന്നു. കോ​ഴ​ഞ്ചേ​രി​യി​ലെ വ്യാ​പാ​ര സ​മൂ​ഹ​വും പൊതു സമൂഹവു​മാ​ണ് പ​ച്ച​ക്ക​റി​യും അ​രി​യും പ​ല വ്യ​ഞ്ജ​ന​വും സം​ഭ​വാ​ന​മാ​യി ന​ൽ​കു​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലി​ന് അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പി​ൽ തീ ​ക​ത്തും, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ക്രി​സ്റ്റ​ഫ​ർ ദാ​സി​നാ​ണ് അ​ടു​ക്ക​ള​യു​ടെ ചു​മ​ത​ല. അ​ടു​ക്ക​ള​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​നും വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​എ​സ്.പ്ര​കാ​ശ് കു​മാ​റും, ബ്ലോ​ക്ക് മെം​ബ​ർ ബി​ജി​ലി പി. ​ഈ​ശോ​യും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. കോ​ഴ​ഞ്ചേ​രിയിൽ ക​ഴി​യു​ന്ന അ​നാ​ഥ​ർ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും കൃ​ത്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​ന്നു. ‌