ട്രഷറി അടക്കം അഗ്നിശമനസേന അണുവിമുക്തമാക്കി
Wednesday, April 1, 2020 10:23 PM IST
‌പ​ത്ത​നം​തി​ട്ട: അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.
ഇ​ന്നു മു​ത​ല്‍ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം സ​ബ് ട്ര​ഷ​റി​യും പ​രി​സ​ര​ങ്ങ​ളും അ​ഗ്നി​ശ​മ​ന സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എം​എ​ല്‍​എ നേ​രി​ട്ടെ​ത്തി മേ​ല്‍​നോ​ട്ടം വ​ഹി​ച്ചു. മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി പെ​ന്‍​ഷ​ന്‍ വി​ത​ര​ണം അ​വ​സാ​നി​ക്കു​ന്ന തീ​യ​തി വ​രെ അ​ണു​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്ത​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റു പേ​ര​ട​ങ്ങു​ന്ന ഫ​യ​ര്‍ ഫോ​ഴ്സ് സം​ഘ​വും, നാ​ലു പേ​ര​ട​ങ്ങു​ന്ന സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സം​ഘ​വു​മാ​ണ്. ‌