റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, April 1, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 ആ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ജ​ന്യ റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കു​ന്ന​തി​ന് റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍ അ​പേ​ക്ഷ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ എ​ഴു​തി​ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് അ​റി​യി​ച്ചു. നി​ല​വി​ല്‍ ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍​പോ​ലും പേ​രി​ല്ലാ​ത്ത​വ​രാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്.
റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​രു​ണ്ടെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​രു​ള്ള​വ​ര്‍ പേ​രി​ല്ല എ​ന്ന പേ​രി​ല്‍ അ​പേ​ക്ഷി​ച്ചാ​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ അ​ടി​ക്കു​മ്പോ​ള്‍ അ​ത് അ​റി​യാ​ന്‍ സാ​ധി​ക്കു​ക​യും അ​ങ്ങ​നെ​യു​ള്ള​വ​ര്‍ വാ​ങ്ങി​യ സാ​ധ​ന​ത്തി​ന് മാ​ര്‍​ക്ക​റ്റ് വി​ല​യും പ​ലി​ശ​യും അ​ട​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ‌