മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ഒ​രു ലോ​ഡ് അ​വ​ശ്യ​സാ​ധ​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കെ ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി മു​ത്തൂ​റ്റ് ഗ്രൂ​പ്പ് സ​ഹാ​യ​വു​മാ​യി ക​ള​ക്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന് ഒ​രു ലോ​ഡ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി. ലോ​ക് ഡൗ​ണ്‍ കാ​ര​ണം തൊ​ഴി​ല്‍​ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാ​മി​നെ അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം മു​ത്തൂ​റ്റ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ മു​ത്തൂ​റ്റാ​ണ് സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.
3000 കി​ലോ സ​വാ​ള, 3000 കി​ലോ ഉ​രു​ള​ക്കി​ഴ​ങ്, 900 കി​ലോ പാം ​ഓ​യി​ല്‍, 75 കി​ലോ മു​ള​കു​പൊ​ടി, 10 കി​ലോ മ​ല്ലി​പൊ​ടി എ​ന്നി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ലാ ആ​സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. പ​ത്ത​നം​തി​ട്ട മു​ത്തൂ​റ്റ് ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​ട്രേ​റ്റ​ര്‍ മി​ഥി​ലേ​ഷ് മു​ര​ളി, പ​ത്ത​നം​തി​ട്ട മു​ത്തൂ​റ്റ് ഫൈ​നാ​ന്‍​സ് ചീ​ഫ് മാ​നേ​ജ​ര്‍ ലി​ഷ മാ​ത്യൂ​സ് എ​ന്നി​വ​രാ​ണ് മു​ത്തൂ​റ്റ് ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സാ​ധ​ന​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന് കൈ​മാ​റി​യ​ത്. കൈ​മാ​റു​ന്ന ച​ട​ങ്ങി​ല്‍ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​ഡി​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി.​രാ​ധാ​കൃ​ഷ്ണ​ന്‍, കൊ​റോ​ണ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ വി.​എ​സ് വി​ജ​യ​കു​മാ​ര്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ബി​ഡി​ഒ ര​മാ​ദേ​വി, ജ​ന​റ​ല്‍ എ​സ്‌​റ്റെ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ അം​ബി​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.