വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ളി​ല്‍ ആ​ത്മീ​യ​മാ​യി പ​ങ്കു​ചേ​ര​ണം: മാ​ര്‍ ഐ​റേ​നി​യോ​സ്
Saturday, April 4, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തു ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഒ​ത്തു​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ശു​ശ്രൂ​ഷ​ക​ളി​ലും യാ​മ​പ്രാ​ര്‍​ഥ​ന​ക​ളി​ലും വി​ശ്വാ​സി​ക​ള്‍ സ്വ​ഭ​വ​ന​ങ്ങ​ളി​ല്‍ ഇ​രു​ന്ന് ഭ​ക്തിപൂ​ര്‍​വം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാസ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. പ്രാ​ര്‍​ഥ​നാ​ന്ത​രീ​ക്ഷം ഭ​വ​ന​ങ്ങ​ളി​ല്‍ ഒ​രു​ക്ക​ണ​മെ​ന്നും കു​രി​ശി​ന്‍റെ വ​ഴി​യും യാ​മ​പ്രാ​ര്‍​ഥ​ന​ക​ളും ന​ട​ത്ത​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത വി​ശ്വാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ന്റെ പ്ര​ബോ​ധ​ന​വും ശു​ശ്രൂ​ഷ​ക​ളും പു​ഞ്ചി​രി ഡി​ജി​റ്റ​ല്‍ മീ​ഡി​യ​യി​ലൂ​ടെ സം​പ്രേ​ഷണം

ചെയ്യും.www.facebook.com/punchirydigitalmedia​ ലഭ്യ​മാ​കും. ഓ​രോ ദി​വ​സ​ത്തെ​യും പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി നി​ശ്ചി​ത സ​മ​യ​ക്ര​മ​ങ്ങ​ളി​ല്‍ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ വി​ശ്വാ​സി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത ന​ല്‍​കി​യ സ​ര്‍​ക്കു​ല​റി​ല്‍ അ​ഭ്യ​ര്‍​ഥി​ച്ചു.