പെ​രു​നാ​ട് കൂ​നം​ക​ര​യി​ൽ വ്യാ​ജ​വാ​റ്റു​കേ​ന്ദ്രം ത​ക​ർ​ത്തു
Monday, April 6, 2020 10:15 PM IST
പെ​രു​നാ​ട്: എ​ക്സൈ​സ് പ​ത്ത​നം​തി​ട്ട സ്പെ​ഷ​ൽ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​നാ​ട് കൂ​നം​ക​ര വ​യ​റ​ൻ​മ​രു​തി​യി​ൽ വ്യാ​ജ​വാ​റ്റു കേ​ന്ദ്രം ത​ക​ർ​ത്തു.

വ​യ​റ​ൻ​മ​രു​തി കൊ​ല്ലം​പ​റ​ന്പി​ൽ കൃ​ഷ്ണ​ന്‍റെ മ​ക​ൻ വി​നു​ക്കു​ട്ട​ന്‍റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ചാ​രാ​യം വാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. വി​നു​ക്കു​ട്ട​നെ അ​റ​സ്റ്റു ചെ​യ്തു.

പെ​രു​ന്നാ​ട് ത​ട്ടു​ക​ട ന​ട​ത്തു​ന്ന വി​നു​ക്കു​ട്ട​ൻ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ചാ​രാ​യം വാ​റ്റു​വാ​ൻ ത​യാറെ​ടു​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വി​ടെ നി​ന്നും 435 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. പ്ര​ദേ​ശ​ത്ത് ചാ​രാ​യം നി​ർ​മി​ച്ച് വി​ൽ​ക്കു​വാ​ൻ ഇ​യാ​ൾ ത​യാ​റെ​ടു​ക്കു​ന്ന​താ​യ ര​ഹ​സ്യ​വി​വ​രം പ​ത്ത​നം​തി​ട്ട ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ.​കെ. മോ​ഹ​ൻ​കു​മാ​റി​ന് ല​ഭി​ച്ചി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മാ​ത്യു ജോ​ർ​ജി​ന്‍റെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സും സ്പെ​ഷ​ൽ സ്ക്വാ​ഡും വി​നു​ക്കു​ട്ട​ന്‍റെ വീ​ട് ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. രേ​ണു​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ. ഗോ​പ​കു​മാ​ർ, പി.​ശ്രീ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​സു​ഭാ​ഷ്, വി​മ​ൽ​കു​മാ​ർ, വി​നു​ജ​ദേ​വ്, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ‌