ചി​ത്ര​ര​ച​നാ മ​ത്സ​രം ‌
Monday, April 6, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ഡൗ​ൺ കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൊ​റോ​ണ പ്ര​തി​രോ​ധം വേ​റി​ട്ട കാ​ഴ്ച​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെ​ന്‍റ​ർ (കെ​എ​സ്‌​റ്റി​സി) ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
അ​ഞ്ചു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാം. ജ​ല​ച്ഛാ​യം ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്ക​ണം. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും. [email protected] എ​ന്ന ഇ-​മെ​യി​ൽ അ​ഡ്ര​സി​ൽ ചി​ത്ര​ങ്ങ​ൾ അ‍​യ​യ്ക്ക​ണം. ഫോ​ൺ: 9495104828. ‌