ല​ക്ഷ​ണ​മി​ല്ലാ​തെ വീ​ണ്ടും കോ​വി​ഡ് ‌19
Monday, April 6, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ഒ​രു കോ​വി​ഡ് 19 കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​ല​ന്തൂ​ർ നെ​ല്ലി​ക്കാ​ല സ്വ​ദേ​ശി​യാ​യ 60 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി. ഇ​തി​ൽ എ​ട്ടു​പേ​രും രോ​ഗം ഭേ​ദ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​ഴു​പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ആ​ളാ​ണി​ത്.ക​ഴി​ഞ്ഞ 19ന് ​ദു​ബാ​യി​ലെ ദ​യാ​റ​യി​ൽ നി​ന്നെ​ത്തി​യ ഇ​ദ്ദേ​ഹം വീട്ടിൽ ക്വാറന്‍റൈനിലായിരുന്നെങ്കിലും രോഗലക്ഷണം ഉണ്ടായിരുന്നില്ല.
ദു​ബാ​യി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ദ​യാ​റ​യി​ൽ നി​ന്നെ​ത്തി​യ​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​തി​നേ തു​ട​ർ​ന്നാ​ണ് നെ​ല്ലി​ക്കാ​ല സ്വ​ദേ​ശി​യു​ടെ സ്ര​വം ശേ​ഖ​രി​ച്ച​ത്.ഇ​യാ​ളു​ടെ റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 18നു ​രാ​ത്രി 10.25ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ​യു​ടെ ജി 9449 ​ഫ്ളൈ​റ്റി​ൽ 14 സി ​സീ​റ്റി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു. 19നു ​പു​ല​ർ​ച്ചെ 4.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് ച​ക്കാ​യി ടീ ​ഷോ​പ്പി​ൽ ക​യ​റി ചാ​യ കു​ടി​ച്ചു. 7.30ന് ​നെ​ല്ലി​ക്കാ​ല​യി​ലെ വീ​ട്ടി​ലെ​ത്തി. അ​ന്നു മു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ 9188297118, 9188294118 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​ഭ്യ​ർ​ഥി​ച്ചു. ‌