ഉ​റ​ങ്ങാ​റാ​യി​ട്ടി​ല്ല...
Monday, April 6, 2020 10:18 PM IST
2018, 2019 പ്ര​ള​യ​കാ​ലം, ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യം തു​ട​ങ്ങി പി.​ബി. നൂ​ഹ് ജി​ല്ലാ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഉ​റ​ങ്ങാ​ത്ത രാ​ത്രി​ക​ളേ​റെ​യാ​ണ്.
ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ് അ​ധി​കം ക​ഴി​യു​ന്ന​തി​നു മു​ന്പാ​ണ് 2018ലെ ​മ​ഹാ​പ്ര​ള​യം ഉ​ണ്ടാ​യ​ത്. ഇ​ന്നി​പ്പോ​ൾ കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് പ​ത്ത​നം​തി​ട്ട മാ​തൃ​ക രാ​ജ്യ​ത്താ​ക​മാ​നം പ്ര​ശം​സി​ക്ക​പ്പെ​ടു​ന്പോ​ഴും ഉ​റ​ങ്ങാ​ൻ ഇ​നി സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന​താ​ണ് ക​ള​ക്ട​റു​ടെ​യും ഡി​എം​ഒ​യു​ടെ​യും പ​ക്ഷം. ‌
ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത​ള​ത്ത് 19 കാ​രി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ പ്ര​ധാ​ന​മാ​യും അ​ല​ട്ടു​ന്ന​ത്. നി​സാ​മു​ദ്ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ 27 പേ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യും ഇ​വ​രി​ൽ ഏ​റെ​പ്പേ​രു​ടെ​യും പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​യി ല​ഭി​ക്കു​ക​യും ചെ​യ്ത​ത് നേ​രി​യ ആ​ശ്വാ​സം പ​ക​രു​ന്പോ​ഴാ​ണ് പ​ന്ത​ള​ത്തെ കേ​സു​ണ്ടാ​യ​ത്. വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നിലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. അ​തും യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ​യും.
ആ​രി​ൽ നി​ന്ന് എ​വി​ടെ​വ​ച്ച് രോ​ഗം പ​ക​ർ​ന്നു​വെ​ന്ന് വ്യ​ക്ത​മ​ല്ല. ലോ​ക്ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തോ​ടെ ജി​ല്ല​യി​ലേ​ക്ക് പു​റ​ത്തു​നി​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തു​മെ​ന്ന ഭീ​തി മ​റ്റൊ​രു വ​ശ​ത്തു​ണ്ട്.
നി​ല​വി​ൽ വാ​ഹ​ന​സൗ​ക​ര്യം ഇ​ല്ലാ​താ​യ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ര​വ് കു​റ​ഞ്ഞു.
നാ​ട്ടി​ലേ​ക്ക് വ​രാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​വ​രു​ടെ വ​ര​വാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​റ​ക്കം​കെ​ടു​ത്തു​ന്ന മ​റ്റൊ​രു വ​സ്തു​ത. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ രോ​ഗ​ത്തി​ന്‍റെ തീ​ഷ്ണ​ത ഒ​രു പ​ക്ഷേ കൂ​ടി​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക ഡി​എം​ഒ​യും പ​ങ്കു​വ​യ്ക്കു​ന്നു. ‌