ജി​ല്ല​യി​ല്‍ സ​മൂ​ഹ വ്യാ​പ​നം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല: ഡി​എം​ഒ ‌
Monday, April 6, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ കോ​വി​ഡ് 19ന്‍റെ സ​മൂ​ഹ വ്യാ​പ​നം പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ഡി​എം​ഒ ഡോ. ​എ.​എ​ല്‍. ഷീ​ജ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ഥി​നി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ എ​വി​ടെ​യെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടോ എ​ന്നു​മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യൂ.
ഈ ​വി​ദ്യാ​ർ​ഥി​നി​യു​ടെ യാ​ത്ര​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഡി​എം​ഒ പ​റ​ ഞ്ഞു. ‌