ര​ണ്ട് ക​ൺ​ട്രോ​ൾ​ റൂ​മു​ക​ൾ, 24 മ​ണി​ക്കൂ​റും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍... ‌‌
Tuesday, April 7, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ച്ച് എ​ട്ടി​നു പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി... ജി​ല്ല​യി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് സി.​ജി ശ​ശി​ധ​ര​ന്‍റെ ഫോ​ണി​ല്‍ നി​ന്നും നി​ര​ന്ത​ര​മാ​യ ഫോ​ണ്‍​കോ​ളു​ക​ള്‍. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​ല്ലാം ഉ​ണ​ര്‍​ന്നു.
മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ 250 ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ​യും ഫോ​ണു​ക​ളി​ല്‍ ആ ​സ​ന്ദേ​ശം എ​ത്തി. പി​ന്നെ ഒ​ട്ടും​വൈ​കി​യി​ല്ല. രാ​വി​ലെ ഏ​ഴി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ടി​യ​ന്ത​ര​യോ​ഗം, ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍,എ​ല്ലാ​വ​രും ജാ​ഗ​രൂ​ക​രാ​യി. തു​ട​ര്‍​ന്ന് പ​ല ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് റാ​ന്നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് അ​വ​ര്‍ ഓ​ടി.
എ​ല്ലാ​ത്തി​നും ക​രു​ത്തു പ​ക​ര്‍​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​എ​ല്‍. ഷീ​ജ​യും, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സി.​എ​സ്. ന​ന്ദി​നി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ലെ ആ​ദ്യ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​തി​നു​ശേ​ഷം ഒ​രു​മാ​സ​മാ​യി വി​ശ്ര​മ​മി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ക​യാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ ഐ​ത്ത​ല കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​വി​ഡ് കേ​സു​ക​ള്‍, അ​വ​യു​ടെ റി​പ്പോ​ര്‍​ട്ടു​ക​ള്‍, അ​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​ര്‍, നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ലി​സ്റ്റു​ക​ള്‍ ധൃ​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി. അ​താ​തു ദി​വ​സ​ങ്ങ​ളി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പോ​ലീ​സി​നും മ​റ്റു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കൈ​മാ​റ​ണം.
നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് മ​രു​ന്നും, മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ന്നി​ങ്ങ​നെ എ​ല്ലാ​ത്തി​നും പി​ന്തു​ണ​യു​മാ​യി എം​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഉ​ഷാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്നൂ​റോ​ളം പ​ബ്ലി​ക്ക് ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​രും അ​ണി​നി​ര​ന്നു. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ര​ണ്ട് കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ സെ​ല്ലു​ക​ള്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ​യും ക​ൺ​ട്രോ​ൾ സെ​ല്ലു​ക​ളാ​ണ് ഇ​വ. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ സെ​ല്ലു​ക​ളി​ലും ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യം. സം​ശ​യ നി​വാ​ര​ണ​ങ്ങ​ള്‍​ക്കും ആ​ശ​ങ്ക​ക​ള്‍ തീ​ര്‍​ക്കു​ന്ന​തി​നു​മാ​യി മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​വ​രെ​യു​ള്ള ഫോ​ണ്‍​കോ​ളു​ക​ള്‍. ഫോ​ണ്‍​സ​ന്ദേ​ശ​ങ്ങ​ള്‍ ര​ജി​സ്റ്റ​റി​ലാ​ക്കി ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ന്ധ​പ്പ​ട്ട​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം.