പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ഇ​ട​പ​ഴ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം
Thursday, May 21, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പെ​ട്ട് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​തും സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍. പോ​ലീ​സു​കാ​ര്‍​ക്കും കോ​വി​ഡ് ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നു, പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​രീ​തി​യി​ല്‍ വ​രു​ത്തി​യ മാ​റ്റം ഫ​ല​വ​ത്താ​ണ്. ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​വി​ധ യൂ​ണി​റ്റു​ക​ളി​ലും ഇ​തു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി വ​രു​ന്ന​താ​യും, പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പോ​ലീ​സ് സേ​വ​നം ല​ഭ്യ​മാ​വു​ന്ന​തി​ല്‍ ഒ​രു​ത​ര​ത്തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​വി​ല്ലെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ കൃ​ത്യ​മാ​യ ക്വാ​റ​ന്‍റൈ​ന്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​സ​ര​വാ​സി​ക​ളും ഉ​റ​പ്പാ​ക്ക​ണം. ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സൂ​ക്ഷ്മ​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്ത​ണം. ഇ​വ​ര്‍ ബൈ​ക്ക് പ​ട്രോ​ളിം​ഗ് ന​ട​ത്തേ​ണ്ട​താ​ണ്. രാ​ത്രി ഏ​ഴി​നും രാ​വി​ലെ ഏ​ഴി​നും ഇ​ട​യി​ലു​ള്ള അ​ന്ത​ര്‍​ജി​ല്ലാ യാ​ത്ര​ക​ള്‍, ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്നും ന​ല്‍​കു​ന്ന പാ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​വ​ദി​ക്കാം. രാ​ത്രി ഏ​ഴു വ​രെ​യു​ള്ള പ​ക​ല്‍​യാ​ത്ര​ക​ള്‍ ജി​ല്ല​വി​ട്ടു ന​ട​ത്താ​ന്‍ പാ​സ് വേ​ണ്ട​തി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്തി​യെ​ങ്കി​ലും, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്ന​ത് പോ​ലീ​സ് ഉ​റ​പ്പാ​ക്കും.