വി​ദേ​ശ​ത്തുനി​ന്ന് 16 പേ​ർ​കൂ​ടി എ​ത്തി
Friday, May 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട:കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ന്ന​ലെ എ​ത്തി​യ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 11 പ്ര​വാ​സി​ക​ൾ എ​ത്തി. ദു​ബാ​യ് - തി​രു​വ​ന​ന്ത​പു​രം, ദോ​ഹ - കൊ​ച്ചി എ​ന്നീ വി​മാ​ന​ങ്ങ​ളി​ലാ​യി അ​ഞ്ചു സ്ത്രീ​ക​ളും ആ​റു പു​രു​ഷന്മാ​രും ഉ​ൾ​പ്പെ​ടെ ജി​ല്ല​ക്കാ​രാ​യ 11 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ആ​റു പേ​രെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ചു​പേ​ർ വീ​ടു​ക​ളി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി​യ ജോ​ർ​ദാ​ൻ - കൊ​ച്ചി വി​മാ​ന​ത്തി​ൽ സി​നി​മാ സം​വി​ധാ​യ​ക​ൻ ബ്ലെ​സി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ജി​ല്ലാ​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ബ്ലെ​സി കു​റ്റ​പ്പു​ഴ​യി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ജോ​ർ​ദാ​ൻ വി​മാ​ന​ത്തി​ലെ​ത്തി​യ ഒ​രു സ്ത്രീ​യെ​യും മൂ​ന്നു പു​രു​ഷന്മാ​രെ​യും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.