പ​ത്ത​നം​തി​​ട്ടയിൽ ഒ​രാ​ൾ​ക്കുകൂ​ടി കോ​വി​ഡ്
Friday, May 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ത്ത​നം​തി​ട്ട ഉൗ​ന്നു​ക​ൽ സ്വ​ദേ​ശി​ക്ക് കോ​വി​ഡ്. 30 കാ​ര​നാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ 21നാ​ണ് ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി​യ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്ന.ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി. ഇ​വ​രി​ൽ എ​ട്ടു​പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 17 പേ​രും നേ​ര​ത്തെ​ത​ന്നെ ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. 29 പേ​രാ​ണ് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 11 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ നാ​ലു പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ നാ​ലു പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 10 പേ​ർ ഐ​സ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. ഇ​ന്ന​ലെ പു​തു​താ​യി ര​ണ്ടു​പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.