പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​പ്പ്; സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി​ത്തു​ട​ങ്ങി
Saturday, May 23, 2020 10:41 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ എം​എ​ൽ​എ​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും സ്കൂ​ളു​ക​ളി​ൽ ശു​ചീ​ക​ര​ണം, അ​ണു​വി​മു​ക്ത​മാ​ക്ക​ൽ ജോ​ലി​ക​ളാ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് പ​രീ​ക്ഷ​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്ന​ത്. പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹയ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ഗ്നി​ശ​മ​ന​സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി. ക്ലാ​സ് മു​റി​ക​ൾ, സ്റ്റാ​ഫ് റൂം, ​സ്കൂ​ൾ വ​രാ​ന്ത​ക​ൾ ഉ​ൾ​പ്പെ​ടെ സ്കൂ​ളും പ​രി​സ​ര​വും പൂ​ർ​ണ്ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കി.

പ​ത്ത​നം​തി​ട്ട ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ സം​ഘ​മാ​ണ് ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.കോ​ന്നി: പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 32 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

. ക​ർ​ശ​ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും, ഉ​ച്ച​യ്ക്കും പ​രീ​ക്ഷാ ഹാ​ളി​ലെ ഫ​ർ​ണി​ച്ച​ർ അ​ണു​വി​മു​ക്ത​മാ​ക്കും. പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ളി​ൽ കോ​ന്പൗ​ണ്ടി​ലും, പ​രീ​ക്ഷാ ഹാ​ളി​ലു​മ​ട​ക്കം വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ധ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മാ​സ്കു​ക​ൾ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.

കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലെ​ത്താ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ത്തി​നാ​യി എം​എ​ൽ​എ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ൽ​പ്് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കും. ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​ർ 04682343330, 9847788377.പ്ര​മാ​ടം: പ​രീ​ക്ഷ​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ല്ലേ​ലി​വ​ഞ്ചി​പ്പ​ടി യു​വ​ക്ല​ബ് പ്ര​വ​ർ​ത്ത​ക​രും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​മാ​ടം​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​റും പ​ങ്കാ​ളി​യാ​യി.ഗ്രാ​മ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ​-ഓർ​ഡി​നേ​റ്റ​ർ അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾകെ ​ജ​യ​കു​മാ​ർ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി രാ​ജേ​ഷ് ആ​ക്ലേ​ത്ത്, ക്ല​ബ്് ര​ക്ഷാ​ധി​കാ​രി കെ. ​ആ​ർ. സ​ന്തോ​ഷ്, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ രേ​ഷ്മ ര​മേ​ഷ്, മോ​നി​ഷ​ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.