അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ദ്യ സം​ഘം യാ​ത്ര​തി​രി​ച്ചു
Saturday, May 23, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: ഇ​ത​ര​സം​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ദ്യ​സം​ഘം യാ​ത്ര​തി​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്കാ​ണ് ആ​ദ്യ സം​ഘം പു​റ​പ്പെ​ട്ട​ത്. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​റ​പ്പെ​ട്ട ഉ​ത്ത​ർ പ്ര​ദേ​ശി​ലേ​ക്കു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള 226 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് ശേ​ഷ​മാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വ​രെ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.