ഡെ​ങ്കി​പ്പ​നി​ക്കെ​തിരേ ജാ​ഗ്ര​ത തു​ട​ര​ണം: ഡി​എം​ഒ
Saturday, May 23, 2020 10:44 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഡെ​ങ്കി​പ്പ​നി ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ. ഷീ​ജ അ​റി​യി​ച്ചു. റാ​ന്നി ബ്ലോ​ക്ക്, ആ​റന്മുള, കോ​ന്നി, ഇ​ല​ന്തൂ​ർ, കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ, പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ സാ​ന്ദ്ര​ത ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​ണ്.

ജി​ല്ലാ സ​ർ​വെ​യി​ല​ൻ​സ് ഓ​ഫീ​സ​ർ ഇ​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​നു​ള്ളി​ൽ കൂ​ടു​ത​ലാ​യി ഈ​ഡി​സ് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്്. ഫ്രിഡ്ജി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന ട്രേ​യി​ലാ​ണ് പ്ര​ധാ​ന​മാ​യും കൊ​തു​ക് പെ​രു​കു​ന്ന​ത്. കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ച് വ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ലും കൂ​ത്താ​ടി​ക​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ട്ടു. കൊ​തു​ക് പെ​രു​കു​ന്ന സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര​മാ​യി അ​വ ഒ​ഴി​വാ​ക്ക​ണം. വീ​ടി​ന്‍റെ ടെ​റ​സ്, സ​ണ്‍​ഷെ​യ്ഡ് തു​ട​ങ്ങി​യ​വ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് കൂ​ത്താ​ടി വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം.