കോ​വി​ഡ് ചി​കി​ത്സ​യി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ 13 പേ​ർ
Monday, May 25, 2020 9:19 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ 13 പേ​ർ. ഇ​ന്ന​ലെ മൂ​ന്നു​പേ​ർ​ക്കും ഞാ​യ​റാ​ഴ്ച ര​ണ്ടു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രെ​ല്ലാം വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്.
രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ 12 മു​ത​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 11 പേ​രും വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്. ര​ണ്ടു​പേ​ർ മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ​വ​രും. ഇ​വ​രെ​ല്ലാം ത​ന്നെ വീ​ടു​ക​ളി​ലോ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലോ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ സ​ന്പ​ർ​ക്ക​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 20 ന് ​കു​വൈ​റ്റി​ൽ നി​ന്ന് എ​ത്തി​യ കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 31 കാ​രി​യാ​യ ന​ഴ്സ്, 18 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ പ​യ്യാ​നാ​മ​ണ്‍ സ്വ​ദേ​ശി​യാ​യ 52 കാ​ര​ൻ, 18 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ കു​റ്റൂ​ർ സ്വ​ദേ​ശി​യാ​യ 42കാ​ര​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ൽ കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ന​ഴ്സ് ഗ​ർ​ഭി​ണി​യാ​ണ്. പ​യ്യ​നാ​മ​ണ്‍ സ്വ​ദേ​ശി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ ത​ന്നെ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു. കു​റ്റൂ​ർ സ്വ​ദേ​ശി കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ 17ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ 25 കാ​ര​നാ​യ വെ​സ്റ്റ്- ഓ​ത​റ സ്വ​ദേ​ശി​ക്കും 15ന് ​മും​ബൈ​യി​ൽ നി​ന്നും വ​ന്ന 50കാ​ര​നാ​യ കു​ള​ന​ട സ്വ​ദേ​ശി​ക്കു​മാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. നി​ല​വി​ൽ പ​ത്തു​പേ​രാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ര​ണ്ടു​പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 65 കാ​ര​നെ​യും ഒ​രു ഗ​ർ​ഭി​ണി​യെ​യു​മാ​ണ് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ളേ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 17 പേ​രും ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ഇ​വ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി.