കോ​വി​ഡ് ബാ​ധി​ച്ച ന​ഴ്സി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി
Monday, May 25, 2020 9:20 PM IST
പ​ത്ത​നം​തി​ട്ട: ഡ​ൽ​ഹി ക​ൽ​റാ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രി​ക്കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച വ​ള്ളി​ക്കോ​ട് കോ​ട്ട​യം സ്വ​ദേ​ശി അം​ബി​ക​യു​ടെ കു​ടും​ബ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന 50 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സും ഡ​ൽ​ഹി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ർ​വി​ന്ദ് കേ​ജ​രി​വാ​ളി​നും ക​ത്ത് ന​ൽ​കി​യ​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു.
ഡ​ൽ​ഹി​യി​ലെ പ​ല ആ​ശു​പ​ത്രി​ക​ളി​ലും വേ​ണ്ട​ത്ര സു​ര​ക്ഷ​യി​ല്ലാ​തെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കി​ട​യി​ൽ ജോ​ലി ചെ​യ്യാ​ൻ ന​ഴ്സു​മാ​ർ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജോ​ലി ന​ഷ്ട​പെ​ടു​മെ​ന്നു​ള്ള ഭീ​ഷ​ണി​യു​ടെ ന​ടു​വി​ലാ​ണ് വേ​ണ്ട​ത്ര സു​ര​ക്ഷ​യി​ല്ലാ​തെ ജോ​ലി ചെ​യ്യേ​ണ്ട​താ​യി വ​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം നേ​ര​ത്തെ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​താ​ണെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി ചൂ​ണ്ടി​ക്കാ​ട്ടി. അംബികയുടെ വള്ളിക്കോട് കോട്ടയത്തെ വീട്ടിൽ എംപി സന്ദർശനം നടത