നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം ‌
Wednesday, May 27, 2020 9:57 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം.
ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​മു​ണ്ടാ​യി.
റ​ബ​ർ,ആ​ഞ്ഞി​ലി, പ്ലാ​വ്, തേ​ക്ക് എ​ന്നി​വ വ്യാ​പ​ക​മാ​യി ഒ​ടി​ഞ്ഞു വീ​ണു. വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ൾ താ​റു​മാ​റാ​യി . അ​ത്തി​ക്ക​യം ടൗ​ണ്‍, ക​ണ്ണ​ന്പ​ള്ളി, മ​ട​ന്ത​മ​ണ്‍, ആ​റാ​ട്ടു​മ​ണ്‍, ക​ടു​മീ​ൻ​ചി​റ, അ​റ​യ്ക്ക​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ ലൈ​നി​ൽ മ​രം വീ​ണ് വൈ​ദ്യു​തി ത​ട​സ​മു​ണ്ടാ​യി. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​ൽ വീ​ണ മ​ര ശി​ഖ​ര​ങ്ങ​ൾ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് വെ​ട്ടി​മാ​റ്റി​യാ​ണ് ഗ​താ​ഗ​ത ത​ട​സം നീ​ക്കി​യ​ത്. നാ​റാ​ണം​മൂ​ഴി​യി​ലും വെ​ച്ചൂ​ച്ചി​റ​യി​ലും പെ​രു​നാ​ട്ടി​ലും കാ​റ്റി​ലും മ​ഴ​യി​ലും ഫ​ല​വൃ​ക്ഷ​ങ്ങ​ളും കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​ച്ച് ക​ർ​ഷ​ക​ർ​ക്ക് വ​ൻ ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ‌