മൂ​ന്ന് ട്രെ​യി​നു​ക​ളി​ലാ​യി എത്തി‍യത് 206 പേർ
Thursday, May 28, 2020 9:15 PM IST
പ​ത്ത​നം​തി​ട്ട: മൂ​ന്ന് സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 206 പേ​ര്‍​കൂ​ടി ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം ഇ​ന്ന​ലെ രാ​വി​ലെ​യു​മാ​യി എ​ത്തി. ഇ​വ​രി​ല്‍ 72 പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും 134 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. രാ​ജ്‌​ഘോ​ട്ട്-​തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ 48 സ്ത്രീ​ക​ളും 99 പു​രു​ഷ​ന്‍​മാ​രും ഉ​ള്‍​പ്പെ​ടെ 147 പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ല്‍ 57 പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 90 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
താ​നെ - എ​റ​ണാ​കു​ളം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ൽ 14 ജി​ല്ല​ക്കാ​രാ​ണ് എ​ത്തി​യ​ത്.ന്യൂ​ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ 45 പേ​രാ​ണെ​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ത്ത് സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളി​ലാ​യി ഇ​ന്ന​ലെ ഉ​ച്ച​വ​രെ ജി​ല്ല​ക്കാ​രാ​യ 1020 പേ​രാ​ണ് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്.