കു​ടും​ബ​വ്യാ​പ​നം ഉ​റ​പ്പി​ച്ച് പു​തി​യ കേ​സു​ക​ൾ
Thursday, May 28, 2020 9:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ൽ കു​ടും​ബ​വ്യാ​പ​നം ഉ​റ​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം റാ​ന്നി മ​ക്ക​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഭാ​ര്യ​യ്ക്കും ഭ​ർ​ത്താ​വി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ഭാ​ര്യ ഗ​ർ​ഭി​ണി​യാ​ണ്. കു​ള​ന​ട ഉ​ള്ള​ന്നൂ​രി​ൽ മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പി​താ​വി​നും മ​ക​നും നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ വീ​ട്ട​മ്മ​യു​ടെ പ​രി​ശോ​ധ​നാ​ഫ​ല​വും പോ​സി​റ്റീ​വാ​യ​ത്.
അ​ടൂ​ർ ഏ​റ​ത്ത് മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ കു​ടും​ബ​ത്തി​ലെ പി​താ​വി​നും മ​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. സൗ​ദി​യി​ൽ നി​ന്നു​മെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച പു​ല്ലാ​ട് സ്വ​ദേ​ശി​യു​ടെ ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നി​ട്ടി​ല്ല. സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ ഇ​രു​വ​രും വീ​ട്ടി​ലാ​ണ് ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

വ​രാ​നു​ള്ള​ത് 532 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട: പ്ര​തി​ദി​ന പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഇ​ന്ന​ലെ 211 സാ​ന്പി​ളു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് അ​യ​ച്ചു.
ഇ​തേ​വ​രെ ജി​ല്ല​യി​ൽ നി​ന്നും 7525 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്.ഇ​ന്ന​ലെ 260 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന​ലെ വ​രെ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 38 എ​ണ്ണം പോ​സി​റ്റീ​വാ​യും 6776 എ​ണ്ണം നെ​ഗ​റ്റീ​വാ​യും റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്. 532 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.