രോ​ഗി​ക​ളെ ഒ​ന്നാം​നി​ര ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്കും മാ​റ്റി​ത്തു​ട​ങ്ങി
Thursday, May 28, 2020 9:15 PM IST
പ​ത്ത​നം​തി​ട്ട: രോ​ഗ​ബാ​ധി​ത​ രു​ടെ​യും ഐ​സൊ​ലേ​ഷ​നി​ലാ​കു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും രോ​ഗി​ക​ളെ മാ​റ്റി​ത്തു​ട​ങ്ങി. റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ തു​റ​ന്ന ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ന്ന​ലെ അ​ഞ്ചു​പേ​രെ​യാ​ണ് മാ​റ്റി​യ​ത്. രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞി​ട്ടു​ള്ള​വ​രെ​യാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ള്ള​ത്.മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി കൂ​ടാ​തെ ഇ​ര​വി​പേ​രൂ​ർ കൊ​ട്ട​യ്ക്കാ​ട് ആ​ശു​പ​ത്രി​യി​ലും ജി​ല്ല​യി​ൽ കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്രം തു​റ​ന്നി​ട്ടു​ണ്ട്.