കോ​ന്നി​യി​ലെ തേ​ക്കു​ത​ടി മോ​ഷ​ണം; 11 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Friday, May 29, 2020 9:30 PM IST
പ​ത്ത​നം​തി​ട്ട: ക​രി​പ്പാ​ന്‍​തോ​ട് ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ 65, 69 തേ​ക്കു​തോ​ട്ട​ങ്ങ​ളി​ല്‍ നി​ന്നു ത​ടി​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​ന്വ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​ന് 11 വ​ന​പാ​ല​ക​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.
റേ​ഞ്ച് ഓ​ഫീ​സ​ര്‍​മാ​രാ​യ ഫ​സ​ലു​ദ്ദീ​ന്‍, എ​സ്. രാ​ജേ​ഷ്, ഫോ​റ​സ്റ്റ​ര്‍ ബി. ​സോ​മ​ന്‍, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി. ​ജ​യ​മോ​ഹ​ന്‍, എ.​സെ​യ്ദ്, യൂ​സ​ഫ്, കെ. ​അ​രു​ണ്‍​കു​മാ​ര്‍, ആ​ര്‍. അ​ജ​യ​കു​മാ​ര്‍, എം. ​അ​ജീ​ഷ്, ഷി​നോ​സ്, ബീ​നാ മാ​ത്യു, എ​സ്.​എ​സ്. സൗ​മ്യ, ട്രൈ​ബ​ല്‍ വാ​ച്ച​ര്‍ വി. ​ആ​ര്‍. രാ​ജ​ന്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡു ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം​പ്ര​തി അ​ട​ക്ക​മു​ള്ള​വ​രെ ര​ക്ഷി​ക്കാ​ന്‍ കൂ​ട്ടു​നി​ന്ന​താ​യ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
പു​ന​ലൂ​ര്‍ ഫ്‌​ളൈ​യിം​ഗ് സ​ക്വാ​ഡ് ഡി​എ​ഫ്ഒ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. അ​ഞ്ച് ക്യു​ബി​ക് മീ​റ്റ​ര്‍ ത​ടി​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​തു പി​ന്നീ​ട് കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പി​ലെ ത​ടി​മി​ല്ലി​ല്‍ നി​ന്നു ക​ണ്ടെ​ടു​ക്കു​ക​യു​ണ്ടാ​യി.
കോ​ന്നി​യി​ലെ വ​നം കൊ​ള്ള​യ്ക്ക് പി​ന്നി​ല്‍ വ​ന്‍ രാ​ഷ്ട്രീ​യ മാ​ഫി​യ ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ഇ​തു മ​റ​ച്ചു​വ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ആ​രോ​പി​ച്ചു.
വ​നം കൊ​ള്ള​ചെ​യ്ത ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​പ്പോ​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം 11 ഫോ​റ​സ്റ്റു​കാ​രു​ടെ ത​ല​യി​ല്‍ കു​റ്റം കെ​ട്ടി​വ​ച്ച് ത​ല​യൂ​രാ​നും യാ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷ​പെ​ടു​ത്താ​നും മ​ന്ത്രി​യു​ടെ​യും കോ​ന്നി എം​എ​ല്‍​എ​യു​ടെ​യും ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ ന​ട​ന്ന​താ​യി ബാ​ബു ജോ​ര്‍​ജ് ആ​രോ​പി​ച്ചു.