കോ​വി​ഡ്: 24 പേ​ർ ചി​കി​ത്സ​യി​ൽ, ര​ണ്ടു​പേ​ർ​ക്ക് രോ​ഗ​വി​മു​ക്തി
Saturday, May 30, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: തു​ട​ർ​ച്ച​യാ​യ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ ആ​ശ്വാ​സ​ദി​നം. പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ല.
കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് രോ​ഗ​വി​മു​ക്തി നേ​ടി​യ​തും ആ​ശ്വാ​സ​മാ​യി.മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ട്ടാ​ങ്ങ​ൽ വാ​യ്പൂ​ര് സ്വ​ദേ​ശി ശാ​ന്ത​മ്മ (69), പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ര​തീ​ഷ് (39) എ​ന്നി​വ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​വ​രി​ൽ ശാ​ന്ത​മ്മ ക​ഴി​ഞ്ഞ ഏ​ഴി​ന് ദു​ബാ​യി​ൽ നി​ന്ന് വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലെ ആ​ദ്യ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്തെ​ത്തി​യ ആ​ളാ​ണ്.

റാ​ന്നി​യി​ലെ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യ​വേ 12നു ​രോ​ഗം സ്ഥി​രീ​ക​രി​ച്ച് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​യി. പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി തു​ട​ങ്ങി​യ​തോ​ടെ റാ​ന്നി മേ​നാം​തോ​ട്ടം ഒ​ന്നാം​നി​ര കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.ഖ​ത്ത​റി​ൽ നി​ന്നു നാ​ട്ടി​ലെ​ത്തി അ​ടൂ​ർ മൗ​ണ്ട് സി​യോ​ണ്‍ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യ​വേ ക​ഴി​ഞ്ഞ 18നാ​ണ് ര​തീ​ഷി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം ഭേ​ദ​മാ​കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ റാ​ന്നി മേ​നാം​തോ​ട്ടം ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു ക​ഴി​ഞ്ഞ​ദി​വ​സം മാ​റ്റി​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ര​ണ്ടു​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യ​തോ​ടെ​യാ​ണ് ഇ​രു​വ​രെ​യും ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി രോ​ഗം ഭേ​ദ​മാ​കു​ന്ന​തും ഇ​വ​ർ​ക്കാ​ണ്.മാ​ർ​ച്ച് ഏ​ഴു മു​ത​ൽ ഇ​തേ​വ​രെ ജി​ല്ല​യി​ൽ 44 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 19 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി. ഒ​രാ​ൾ മ​രി​ച്ചു. 24 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്നു​പേ​ർ റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യിലുമാണ്.