നി​രീ​ക്ഷ​ണകേ​ന്ദ്ര​ങ്ങ​ളി​ലെ ഫീ​സി​നെ​തി​രെ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Saturday, May 30, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളോ​ടു നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഫീ​സ് വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റിനു മുന്നി​ൽ ധ​ർ​ണ ന​ട​ത്തി.

ഗ​ൾ​ഫ് പ​ര്യ​ട​ന വേ​ള​യി​ൽ പ്ര​വാ​സി ക്ഷേ​മ​ത്തി​നു നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി ഒ​ന്നുപോ​ലും ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നു ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത കോ​ണ്‍​ഗ്ര​സ് രാ​ഷ്‌ട്രീയ​കാ​ര്യസ​മി​തി​യം​ഗം പ്ര​ഫ പി.​ജെ കു​ര്യ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്ര​ത്ത്, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, സം​സ്ഥാ​ന സ​മി​തി​യം​ഗം തോ​മ​സ് ജോ​സ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന, ജ​ന​താ​ദ​ൾ യു​ഡി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് മ​ധു, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​കോ​മ​ള​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, വി. ​ആ​ർ. സോ​ജി, ജി.​ ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.