നി​രീ​ക്ഷ​ണകാ​ലാ​വ​ധി ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ ന​ഴ്സി​നു കോ​വി​ഡ്; സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​യി
Saturday, May 30, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: റി​യാ​ദി​ൽനി​ന്നെ​ത്തി വീ​ട്ടി​ൽ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ൽ ആ​ശ​ങ്ക. റി​യാ​ദി​ൽനി​ന്നു ക​ഴി​ഞ്ഞ എ​ട്ടി​ന് ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ല​യാ​ല​പ്പു​ഴ വെ​ട്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ 28 കാ​രി​യാ​യ ന​ഴ്സ് ഗ​ർ​ഭി​ണി​യു​മാ​ണ്. ക​രി​പ്പൂ​രി​ൽനി​ന്ന് ടാ​ക്സി​യി​ൽ കോ​ട്ട​യം, എ​രു​മേ​ലി വ​ഴി വീ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈനി​ലാ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ആ​ദ്യ പ​രി​ശോ​ധ​നാ​ഫ​ലം 15നു ​നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു.14 ദി​വ​സ​ത്തെ ക്വാ​റന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി 22ന് ​വി​ടു​ത​ലി​ലാ​യി.​തു​ട​ർ​ന്ന് യു​വ​തി 24ന് ​കോ​ന്നി ടൗ​ണി​ലെ​ത്തി​യി​രു​ന്നു. കോ​ന്നി പാ​ര​​ഡൈ​സ് ടെ​ക്സ​്റ്റൈ​ൽ​സി​ൽ രാ​വി​ലെ 10.30 മു​ത​ൽ 11 വ​രെ​യു​ണ്ടാ​യി​രു​ന്നു. അ​ന്നേ​ദി​വ​സം 11.30 മു​ത​ൽ 12 വ​രെ കോ​ന്നി ഫി​ഷ് സ്റ്റാ​ളി​ലും തൊ​ട്ട​ടു​ത്ത പ​ച്ച​ക്ക​റി ക​ട​യി​ലും എ​ത്തി. രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി.

തു​ട​ർ​ന്ന് ഫ​ലം പോ​സി​റ്റീ​വാ​കു​ക​യും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും തീ​രു​മാ​നി​ച്ചു. ഇ​ത​നു​സ​രി​ച്ച് നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ യു​വ​തി എ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ 0468 2228220, 9188297118, 918824118 ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.