എ​ട്ടു വി​മാ​ന​ങ്ങ​ളി​ലാ​യി 56 പേ​ർ​കൂ​ടി എ​ത്തി
Saturday, May 30, 2020 10:34 PM IST
പത്ത​നം​തി​ട്ട: കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ട്ടു വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 56 പേ​ർ. ദു​ബാ​യ് കൊ​ച്ചി വി​മാ​ന​ത്തി​ൽ ര​ണ്ടു സ്ത്രീ​ക​ളും നാ​ലു പു​രു​ഷ​ൻ​മാ​രും ഉ​ൾ​പ്പെടെ ആ​റു​പേ​രാ​ണ് എ​ത്തി​യ​ത്. ആ​റു പേ​രും കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ബു​ദാ​ബി​-തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ 16 പേ​രാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

ര​ണ്ടു സ്ത്രീ​ക​ളും 13 പു​രു​ഷന്മാ​രും ഒ​രു കു​ട്ടി​യു​മാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലും ബാ​ക്കി​യു​ള​ള​വ​ർ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. മ​സ്കറ്റ് - കൊ​ച്ചി വി​മാ​ന​ത്തി​ൽ നാ​ലു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ന്മാ​രും ര​ണ്ടു​ കു​ട്ടി​കളും ഉ​ൾ​പ്പെടെ എ​ട്ടു പേ​രാ​ണു വ​ന്ന​ത്. അ​ഞ്ചു​പേ​ർ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലും മൂ​ന്നു പേ​ർ വീ​ട്ടി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ർ​മേ​നി​യ -കൊ​ച്ചി വി​മാ​ന​ത്തി​ലും ദു​ബാ​യ്, കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നിന്ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ വി​മാ​ന​ത്തി​ൽ ഓ​രോ പു​രു​ഷ‌ന്മാ​ർ വീ​ത​മാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്.

എ​ല്ലാ​വ​രും കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സൗ​ദി​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ വി​മാ​ന​ത്തി​ലെ മൂ​ന്ന് യാ​ത്ര​ക്കാ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ദു​ബാ​യ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ 20 പേ​രാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. യാ​ത്ര​ക്കാ​രി​ൽ നാ​ലു ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെടെ ഏ​ഴു​പേ​ർ വീ​ടു​ക​ളി​ലും 13 പേ​ർ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.