ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം 'ഫ​സ്റ്റ് ബെ​ല്‍' ഇ​ന്നു മു​ത​ല്‍ ‌ ‌: ജി​ല്ല​യി​ല്‍ 4819 കു​ട്ടി​ക​ള്‍ ഇ​പ്പോ​ഴും പ​രി​ധി​ക്ക് പു​റ​ത്ത്
Sunday, May 31, 2020 9:49 PM IST
പ​ത്ത​നം​തി​ട്ട: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം 'ഫ​സ്റ്റ്‌​ബെ​ല്‍' ഇ​ന്നാ​രം​ഭി​ക്കു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ 4819 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന സൗ​ക​ര്യ​മാ​യി​ല്ല.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​ട്ടി​ക പ്ര​കാ​രം ര​ണ്ടു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ 1,02,341 കു​ട്ടി​ക​ളാ​ണു​ള്ള​ത്.

ഇ​വ​രി​ല്‍ നി​ന്നു ശേ​ഖ​രി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ടി​വി​യോ ഇ​ന്‍റ​ര്‍​നെ​റ്റോ സ്മാ​ര്‍​ട്ട് ഫോ​ണോ സ്വ​ന്ത​മാ​യി ഇ​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​ത്ത​ത്.

സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ള്‍ ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ല്‍ കു​റ​വാ​ണെ​ന്ന​തി​നാ​ല്‍ ബ​ദ​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് എ​സ്എ​സ്‌​കെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ക​രു​തു​ന്നു. ‌

ഇ​ത്ത​വ​ണ ഒ​ന്നാം​ക്ലാ​സി​ല്‍ പു​തു​താ​യി ചേ​രു​ന്ന കു​ട്ടി​ക​ളു​ടെ ക​ണ​ക്ക് പ​ട്ടി​ക​യി​ല്‍ വ​ന്നി​ട്ടി​ല്ല. നി​ല​വി​ല്‍ പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ര്‍ പ​ട്ടി​ക​യ്ക്കു പു​റ​ത്താ​യി. പ​ത്താം​ക്ലാ​സി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ കു​ട്ടി​ക​ളെ പ്ല​സ് വ​ണ്‍ ക്ലാ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ‌

ഇ​ന്നു രാ​വി​ലെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​ത്. പ്ല​സ്ടു കു​ട്ടി​ക​ള്‍​ക്കാ​ണ് ആ​ദ്യ ക്ലാ​സ്. വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലൂ​ടെ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യും.

രാ​ത്രി​യി​ല്‍ ഇ​ത് വീ​ണ്ടും കാ​ണി​ക്കു​ന്നു​ണ്ട്.

ഒ​ന്നു മു​ത​ല്‍​പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍​ക്ക് വ്യ​ത്യ​സ്ത സ​മ​യ​ക്ര​മ​ങ്ങ​ളി​ലും ദി​വ​സ​ങ്ങ​ളി​ലു​മാ​യാ​ണ് ക്ലാ​സു​ക​ള്‍. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം​വ​ര്‍​ഷ​ക്കാ​ര്‍​ക്ക് ആ​ദ്യ​ഘ​ട്ട ടൈം​ടേ​ബി​ളി​ല്‍ ക്ലാ​സു​ക​ളി​ല്ല. ‌

വി​ക്ടേ​ഴ്‌​സ് ചാ​ന​ല്‍ ഓ​ണ്‍​ലൈ​നാ​യി കു​ട്ടി​ക​ള്‍​ക്കു ലാ​പ്‌​ടോ​പ്പി​ലോ കം​പ്യൂ​ട്ട​റി​ലോ സ്മാ​ര്‍​ട്ട്‌​ഫോ​ണി​ലോ ഇ​ന്‍റ​ര്‍​നെ​റ്റ് സ​ഹാ​യ​ത്തോ​ടെ ല​ഭി​ക്കും.

കേ​ബി​ള്‍ ടി​വി, ഡി​ഷ് ചാ​ന​ലു​ക​ളി​ല്‍ പ്രോ​ഗ്രാം നേ​രി​ട്ട് ല​ഭി​ക്കും. യു ​ട്യൂ​ബി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ സം​വി​ധാ​ന​ങ്ങ​ളി​ലും ഇ​തു ല​ഭ്യ​മാ​ക്കാ​ന്‍ ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​തി​നാ​ല്‍ നി​ശ്ചി​ത​സ​മ​യ​ത്ത് ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ പോ​യ​വ​ര്‍​ക്കും ഇ​തു കാ​ണാ​നാ​കും. ‌

‌ബ​ദ​ല്‍ സം​വി​ധാ​നം.. ‌

എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി. അ​നി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ‌

ടി​വി, സ്മാ​ര്‍​ട്ട് ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്കും ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ഇ​തി​നാ​യി ക്ലാ​സ് അ​ധ്യാ​പി​ക കു​ട്ടി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ്ര​ഥ​മാ​ധ്യാ​പ​ക​രു​മാ​യി ആ​ലോ​ചി​ച്ച് ക്ലാ​സു​ക​ള്‍ കാ​ണു​ന്ന​തി​നു ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.
സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ പ​ട്ടി​ക ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് വ്യ​ക്തി​ഗ​ത​മാ​യി സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ സ്‌​കൂ​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ലൈ​ബ്ര​റി​ക​ള്‍, പ്ര​തി​ഭാ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള പൊ​തു​ഇ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക്ലാ​സു​ക​ള്‍ കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സ​ഹാ​യി​ക​ളാ​യി അ​ധ്യാ​പ​ക​രു​മു​ണ്ടാ​കും. പ​ഠ​ന​സൗ​ക​ര്യ ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​ന്‍ എ​സ്പി​സി, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, ലി​റ്റി​ല്‍ കെ​റ്റ്‌​സ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണം കൂ​ടി തേ​ടാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ലാ​പ്‌​ടോ​പ്പും പ്രോ​ജ​ക്ട​റും ക്ര​മീ​ക​രി​ച്ച് പൊ​തു​വാ​യി ക്ലാ​സു​ക​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി ക്ര​മീ​ക​രി​ക്കാം. ആ​ഴ്ച​യി​ല്‍ ഓ​ന്നോ ര​ണ്ടോ ദി​വ​സം സാ​മ​ഹി​ക അ​ക​ലം പാ​ലി​ച്ചു ത​ന്നെ ഇ​ത്ത​രം പ്ര​ദ​ര്‍​ശ​നം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ്ര​ഥ​മാ​ധ്യാ​പ​ക​രും ക്ലാ​സ് അ​ധ്യാ​പി​ക​യും ഉ​ള്‍​പ്പെ​ടു​ന്ന വാ​ട്ട്‌​സാ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് കു​ട്ടി​ക​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും കു​ട്ടി​ക​ള്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ‌

ജി​ല്ല​യി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളി​ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ മൂ​ന്നോ നാ​ലോ പേ​രി​ല്‍ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്കു പ്രാ​ദേ​ശി​ക​മാ​യ പ​ഠ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന ഇ​ടം ഒ​രു​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച് ക്ര​മീ​ക​ര​ണം ചെ​യ്യാ​നാ​ണ് നി​ര്‍​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​നം ഇ​ന്നു​ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍​ക്കു​ള്ള നി​ര്‍​ദേ​ശം. ‌

‌ആ​ശ​ങ്ക​ക​ള്‍ ഒ​ഴി​യു​ന്നി​ല്ല ‌

പ​ത്ത​നം​തി​ട്ട: അ​പ്ര​തീ​ക്ഷി​ത​മാ​യി ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളെ വേ​ഗ​ത്തി​ല്‍ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്ന​തോ​ടെ ആ​ശ​ങ്ക​ക​ളും ബാ​ക്കി. ഒ​ന്നു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലും പ​ഠ​ന​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ അ​ധ്യ​യ​നം ഇ​ന്നു തു​ട​ങ്ങു​ന്ന​തോ​ടെ കു​ട്ടി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട ചു​മ​ത​ല ര​ക്ഷി​താ​ക്ക​ള്‍​ക്കാ​ണ് ‌വ​ന്നു​ചേ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളോ ടി​വി​യോ ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ലെ കു​ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പം എ​ത്താ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ലാ​ണ്. എ​ന്നാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ സൗ​ക​ര്യം ചെ​യ്തു കൊ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. ‌

ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം, വൈ​ദ്യു​തി ത​ട​സം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ജി​ല്ല​യു​ടെ പ​ല മേ​ഖ​ല​ക​ളി​ലു​മു​ണ്ട്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ ത​ക​രാ​റി​ലാ​കു​ന്ന വൈ​ദ്യു​തി പു​ന സ്ഥാ​പി​ക്കു​ന്ന​ത് ദി​വ​സ​ങ്ങ​ളെ​ടു​ത്താ​ണ്.

ബി​എ​സ്എ​ന്‍​എ​ല്‍ ബ്രോ​ഡ്ബാ​ന്‍​ഡ് സം​വി​ധാ​നം ജി​ല്ല​യൊ​ട്ടാ​കെ പാ​ളി​യ ഘ​ട്ട​ത്തി​ലാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ബ്രോ​ഡ്ബാ​ന്‍​ഡ് സം​വി​ധാ​നം ലോ​ക്ക്ഡൗ​ണി​നു മു​മ്പേ ത​ക​രാ​റി​ലാ​യ​താ​ണ്.

സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ല ക​മ്പ​നി​ക​ളു​ടെ​യും നെ​റ്റ് വ​ര്‍​ക്ക് ക​വ​റേ​ജ് പ​രി​മി​ത​മാ​ണ്. ‌

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഇ​ന്നു മു​ത​ല്‍‌

മ​ല്ല​പ്പ​ള്ളി: പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ ഇ​ന്നു മു​ത​ല്‍ ഡി​ഗ്രി മൂ​ന്ന്, അ​ഞ്ച്, പി​ജി. മൂ​ന്ന് സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജേ​ക്ക​ബ് ജോ​ര്‍​ജ് അ​റി​യി​ച്ചു. ‌

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ പാ​ര​ല​ല്‍ കോ​ള​ജു​ക​ളി​ലും ഇ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലാ​ണ് ക്ലാ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ പാ​ര​ല​ല്‍ കോ​ള​ജു​ക​ളും നി​ര്‍​ബ​ന്ധി​ത​മാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.‌

സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റും കം​പ്യൂ​ട്ട​റു​ക​ളി​ല്ല ‌

പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ള്‍ വീ​ട്ടി​ലി​രു​ന്നാ​ണ് പ​ഠ​ന​മെ​ങ്കി​ലും സ്‌​കൂ​ളു​ക​ളി​ല്‍ കം​പ്യൂ​ട്ട​ര്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി എ​ത്താ​ത്ത് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളെ​യും ബാ​ധി​ച്ചേ​ക്കാം. ‌

അ​ധ്യാ​പ​ക​ര്‍​ക്ക് ക്ലാ​സു​ക​ള്‍ കാ​ണു​ന്ന​തി​നും മോ​ണി​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും ഒ​പ്പം സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കാ​നും സ​കൂ​ള്‍ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മാ​യി​രു​ന്നു.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ല്‍ പ​ല​യി​ട​ത്തും ഇ​പ്പോ​ഴും കം​പ്യൂ​ട്ട​റു​ക​ളോ ലാ​പ്‌​ടോ​പ്പോ ല​ഭ്യ​മാ​യി​ട്ടി​ല്ല. കു​ട്ടി​ക​ള്‍ കു​റ​വു​ള്ള സ്‌​കൂ​ളു​ക​ളാ​ണ് ഇ​വ​യി​ല​ധി​ക​വും.

ഇ​ത്ത​രം സ്‌​കൂ​ളു​ക​ള്‍​ക്ക് ഐ​സി​ടി ട്രെ​യി​നിം​ഗ് സ​മ​യ​ത്ത് കൈ​റ്റി​ല്‍ നി​ന്നും ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍​ഷം അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ് ഇ​തു ല​ഭി​ച്ചി​ല്ല. ഇ​ന്‍റ​ര്‍​നെ​റ്റ് പ​ല​യി​ട​ത്തും ത​ക​രാ​റി​ലാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​മാ​കാ​ത്ത​ത്. ‌