ആ​റു വി​മാ​ന​ങ്ങ​ളി​ലാ​യി 77 പ്ര​വാ​സി​ക​ള്‍ കൂ​ടി ജി​ല്ല​യി​ലെ​ത്തി ‌
Sunday, May 31, 2020 9:49 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച എ​ത്തി​യ ആ​റു വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 77 പ്ര​വാ​സി​ക​ള്‍ കൂ​ടി എ​ത്തി.
ദു​ബാ​യ് - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ നാ​ലു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ന്‍​മാ​രും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​രാ​ണ് എ​ത്തി​യ​ത്. ഇ​വ​രി​ല്‍ നാ​ലു പേ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റി​ലും ഗ​ര്‍​ഭി​ണി​ക​ള​ട​ക്കം മൂ​ന്നു പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌
മ​സ്‌​ക്ക​റ്റ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ 24 പേ​ര്‍ എ​ത്തി. യാ​ത്ര​ക്കാ​രാ​യി​രു​ന്ന 18 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റി​ലും ആ​റു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ദു​ബാ​യ് - തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ 16 പേ​രാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. ഇ​വ​രി​ല്‍ 13 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റി​ലും മൂ​ന്നു പേ​ര്‍ വീ​ട്ടി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌
ജി​ദ്ദ - കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ല്‍ 12 പേ​ര്‍ എ​ത്തി. ഇ​വ​ര്‍ 12 പേ​രും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.അ​ബു​ദാ​ബി - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ ജി​ല്ല​ക്കാ​രാ​യ എ​ട്ടു പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ നാ​ലു പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍ററി​ലും നാ​ലു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഖ​ത്ത​ര്‍ - കൊ​ച്ചി വി​മാ​ന​ത്തി​ല്‍ 10 പേ​ര്‍ ജി​ല്ല​യി​ലെ​ത്തി​യ​തി​ല്‍ അ​ഞ്ചു പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റി​ലും അ​ഞ്ചു പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌