ജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Sunday, May 31, 2020 9:50 PM IST
ചി​റ്റാ​ര്‍: കു​ടും​ബ​ശ്രീ ചു​മ​ത​ല​യി​ല്‍ ചി​റ്റാ​റി​ല്‍ ജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 12 ഇ​ന പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
മി​ത​മാ​യ നി​ര​ക്കി​ല്‍ മി​ക​ച്ച ഭ​ക്ഷ​ണം ഇ​വി​ടെ നി​ന്നും ല​ഭി​ക്കും. ‌ഉ​ച്ച​ഭ​ക്ഷ​ണം 20 രൂ​പ നി​ര​ക്കി​ലും പ്ര​ഭാ​ത ഭ​ക്ഷ​ണ​വും മ​റ്റ് ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളും ക​മ്പോ​ള വി​ല​യ്ക്കും ല​ഭി​ക്കും. ചി​റ്റാ​ര്‍ മേ​മ​ന ബി​ല്‍​ഡിം​ഗി​ല്‍ ആ​രം​ഭി​ച്ച ഹോ​ട്ട​ല്‍ കെ ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​വി​ക​ല എ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ മ​ധു, ബ്ലോ​ക്ക് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഓ​മ​ന​ശ്രീ​ധ​ര​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​ബീ​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഓ​മ​ന പ്ര​ഭാ​ക​ര​ന്‍, നി​ഥി​ന്‍ കി​ഷോ​ര്‍, ഡി. ​ശ​ശി​ധ​ര​ന്‍, മോ​ഹ​ന്‍ ദാ​സ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ കെ. ​ജി. മു​ര​ളീ​ധ​ര​ന്‍, സെ​ക്ര​ട്ട​റി ഡി. ​ബാ​ല​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌