സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ നി​ത്യാ​രാ​ധ​ന ചാ​പ്പ​ല്‍ കൂ​ദാ​ശ ചെ​യ്തു
Sunday, May 31, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: സെ​ന്‍റ്് പീ​റ്റേ​ഴ്‌​സ് മ​ല​ങ്ക​ര ക​ത്തീ​ഡ്ര​ലി​നോ​ടു ചേ​ര്‍​ന്നു പു​തു​താ​യി നി​ര്‍​മി​ച്ച നി​ത്യാ​രാ​ധ​ന ചാ​പ്പ​ല്‍ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ദാ​ശ ചെ​യ്തു.

ദൈ​വ​ക​രു​ണ​യു​ടെ പ്രേ​ഷി​ത​യാ​യ വി​ശു​ദ്ധ ഫൗ​സ്റ്റീ​നാ​യ്ക്ക് പ്ര​ത്യേ​കം പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഈ ​ചാ​പ്പ​ല്‍ "സെ​ന്‍റ് ഫൗ​സ്റ്റീ​ന നി​ത്യാ​രാ​ധ​ന ചാ​പ്പ​ല്‍' എ​ന്ന് അ​റി​യ​പ്പെ​ടും.‌

ഇ​ന്ന് രാ​വി​ലെ 6.30ന് ​ഡോ. സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ചാ​പ്പ​ലി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ഇ​ന്ന് മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും പ​ക​ല്‍ ആ​രാ​ധ​ന​യ്ക്കും വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.

നാ​ളെ മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചാ​പ്പ​ലി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഉ​ണ്ടാ​കും.

ബി​ഷ​പ് എ​മ​രി​ത്തൂ​സ് യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌