പത്തനംതിട്ടയിൽ നാ​ലു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്, ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗ​വി​മു​ക്തി ‌
Monday, June 1, 2020 9:52 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ നാ​ലു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് രോ​ഗ​വി​മു​ക്തി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രെ​ല്ലാ​വ​രും വി​ദേ​ശ​ത്തു​നിന്നു വന്നവരാണ്.
മേയ് 22ന് ​ബ​ഹ്റി​നി​ല്‍ നി​ന്ന് മ​നാ​മ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കു​ള​ന​ട സ്വ​ദേ​ശി​നി​യും ഗ​ര്‍​ഭി​ണി​യു​മാ​യ 26 കാ​രി, 26ന് ​കു​വൈ​റ്റി​ല്‍ നി​ന്നും കൊ​ച്ചി വി​മാ​ന​ത്തി​ല്‍ എ​ത്തി​യ മാ​ന്തു​ക സ്വ​ദേ​ശി​നി​യാ​യ 30 കാ​രി, 26ന് ​കു​വൈ​റ്റി​ല്‍ നി​ന്നും കൊ​ച്ചി​യി​ല്‍ വി​മാ​ന​ത്തി​ലെ​ത്തി​യ ക​ട​മ്പ​നാ​ട് സ്വ​ദേ​ശി​നി​യാ​യ 36കാ​രി, 27ന് ​കു​വൈ​റ്റ് കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ ചെ​റു​കോ​ല്‍ സ്വ​ദേ​ശി​യാ​യ 25കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​ത്. ‌
ഇ​തോ​ടെ ജി​ല്ല​യി​ല്‍ 52 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യി.
വി​ദേ​ശ​ത്തു​നി​ന്നെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​ട​പ്ര സ്വ​ദേ​ശി​നി​യാ​യ റി​ന്‍​സി അ​ന്ന ചാ​ക്കോ​യാ​ണ് നെ​ഗ​റ്റീ​വാ​യ ഒ​രാ​ള്‍. ക​ഴി​ഞ്ഞ 14ന് ​പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​ര്‍ അ​ന്നു​ത​ന്നെ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യി​രു​ന്നു. ‌
സി​സേ​റി​യ​നി​ലൂ​ടെ​യാ​ണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​യി​ല്‍ കു​ഞ്ഞി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.
20ന് ​രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മും​ബൈ കൊ​ളാ​ബ​യി​ല്‍ നി​ന്നെ​ത്തി​യ മെ​ഴു​വേ​ലി സ്വ​ദേ​ശി സു​ജി​ത് ബാ​ല​നും ഇ​ന്ന​ലെ രോ​ഗം ഭേ​ദ​മാ​യി. ഇ​രു​വ​രും ആ​ശു​പ​ത്രി വി​ട്ടു. ‌
ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 21 ആ​യി. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മാ​ര്‍​ച്ച് ഏ​ഴ് മു​ത​ല്‍ ഏ​പ്രി​ല്‍ 12 വ​രെ 17 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ മേ​യ് 12 മു​ത​ല്‍ ഇ​തേ​വ​രെ 35 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. നാ​ലു​പേ​ര്‍ രോ​ഗ​വി​മു​ക്ത​രാ​യ​ത്. നി​ല​വി​ല്‍ 30 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. 25 പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും മ​റ്റൊ​രാ​ള്‍ റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഒ​ന്നാം​നി​ര കോ​വി​ഡ് കെ​യ​ര്‍ സെന്‍റ​റി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.