പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം ഇ​ന്ന്; മൂ​ന്നു​ല​ക്ഷ​ത്തോ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും
Thursday, June 4, 2020 9:39 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജി​ല്ലാ​ത​ല വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ടീ​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​ന്ന് രാ​വി​ലെ 10 ന് ​റാ​ന്നി ഐ​ത്ത​ല പ​ള്ളി​ക്ക​ട​വി​ല്‍ ന​ട​ക്കും. എം​പി, എ​ല്‍​എ​ല്‍​എ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും ജി​ല്ലാ​ത​ല പ​രി​പാ​ടി. ഐ​ത്ത​ല പ​ള്ളി​ക്ക​ട​വി​ല്‍ വി​ശി​ഷ്ടാ​തി​ഥി​ക​ൾ മു​ളം തൈ​ക​ള്‍ ന​ടും. കോ​വി​ഡ്-19-​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​കും പ​രി​സ്ഥി​തി ദി​നാ​ച​ര​ണം.

ജി​ല്ല​യി​ല്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും ന​ടീ​ല്‍. ഇ​തു​കൂ​ടാ​തെ കൃ​ഷി​ഭ​വ​നു​ക​ള്‍ വ​ഴി വി​വി​ധ​യി​നം വൃ​ഷ​തൈ​ക​ളു​ടെ വി​ത​ര​ണ​ത്തി​നും തു​ട​ക്ക​മാ​കും.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ പു​ഴ​യോ​ര​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പ് ഉ​ത്പാ​ദി​പ്പി​ച്ച ഒ​രു ല​ക്ഷം മു​ളം തൈ​ക​ളാ​ണ് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം വ​നം​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ഉ​ത്പാ​ദി​പ്പി​ച്ച ര​ണ്ടു ല​ക്ഷ​ത്തോ​ളം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​നും തു​ട​ക്ക​മാ​കും. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ​വും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി മു​ളം​തൈ​ക​ളും ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു പി​ടി​പ്പി​ക്കും. കൃ​ഷി ഓ​ഫീ​സു​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന വൃ​ക്ഷ​ത്തൈ​ക​ള്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ക​ര്‍​ഷ​ക​ര്‍, യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ എ​ന്നി​വ​രി​ലൂ​ടെ ഇ​തോ​ടൊ​പ്പം ന​ട്ടു​പി​ടി​പ്പി​ക്കും.

സാ​മൂ​ഹി​ക വ​ന​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൃ​ഷി​വ​കു​പ്പ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സം​യോ​ജി​ത ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ കൃ​ഷി​വ​കു​പ്പ് ഉ​ത്പാ​ദി​പ്പി​ച്ച​തും സം​ഭ​രി​ച്ച​തു​മാ​യ 4.84 ല​ക്ഷ​ത്തോ​ളം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച വൃ​ക്ഷ​തൈ​ക​ളു​മാ​ണു വി​ത​ര​ണ​ത്തി​നും ന​ടീ​ലി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: 4.84 ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ

പ​ത്ത​നം​തി​ട്ട: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ കൃ​ഷി വ​കു​പ്പ് ഉ​ല്‍​പ്പാ​ദി​പ്പി​ച്ച​തും ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും സം​ഭ​രി​ച്ച​തു​മാ​യ 4.84 ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും വ​നം വ​കു​പ്പ് ത​യ്യാ​റാ​ക്കി​യ മൂ​ന്നു ല​ക്ഷ​ത്തോ​ളം വൃ​ക്ഷ​ത്തൈ​ക​ളു​മാ​ണ് അ​താ​ത് കൃ​ഷി ഭ​വ​നു​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ര്‍ അ​പേ​ക്ഷ കൃ​ഷി ഭ​വ​നു​ക​ളി​ല്‍ നേ​രി​ട്ട് ന​ല്‍​കു​ക​യോ [email protected]എ​ന്ന മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യോ വേ​ണം.

ടി​ഷ്യൂ ക​ള്‍​ച്ച​ര്‍ വാ​ഴ​ക​ള്‍, വാ​ഴ വി​ത്തു​ക​ള്‍, പ്ലാ​വ്, മാ​വ്, മു​രി​ങ്ങ, ക​റി​വേ​പ്പ്, കു​ടം​പു​ളി, നെ​ല്ലി, നാ​ര​കം, ക​റി​നാ​ര​കം ഞാ​വ​ല്‍, റ​മ്പു​ട്ടാ​ന്‍, അ​രി​നെ​ല്ലി, പേ​ര, ല​ക്ഷ്മി​ത​രു മു​ത​ലാ​യ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും ക​ണി​ക്കൊ​ന്ന, ഇ​ല​ഞ്ഞി, ടെ​ക്കോ​മ, ജ​ക്ക​രാ​ന്ത, ച​മ​ത തു​ട​ങ്ങി​യ പൂ​മ​ര​ങ്ങ​ളും കൂ​വ​ളം, നീ​ര്‍​മ​രു​ത്, വേ​പ്പ്, ദ​ന്ത​പ്പാ​ല, ഇ​ലി​പ്പ, ര​ക്ത​ച​ന്ദ​നം, ക​രി​ങ്ങാ​ലി തു​ട​ങ്ങി​യ ഔ​ഷ​ധ സ​സ്യ​ങ്ങ​ളും തേ​ക്ക്, താ​ന്നി, ക​മ്പ​കം തു​ട​ങ്ങി​യ ത​ടി വൃ​ക്ഷ​ത്തൈ​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ടി​ഷ്യൂ ക​ള്‍​ച്ച​ര്‍ വാ​ഴ​ത്തൈ​ക​ള്‍​ക്ക് 25 ശ​ത​മാ​നം വി​ല ഉ​പ​യോ​ക്താ​വ് ന​ല്‍​ക​ണം. ബാ​ക്കി​യു​ള്ള തൈ​ക​ള്‍ എ​ല്ലാം ത​ന്നെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും.

പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ് ഇ​രു​വ​ശ​ങ്ങ​ളി​ലും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടും
പ​ത്ത​നം​തി​ട്ട: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്നു. ഇ​ന്നു രാ​വി​ലെ 11ന് ​വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

15000 ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍

പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ല​യി​ലെ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ മ​നോ​ഹ​രി​തം കാ​ന്പെ​യ്ൻ പ​രി​സ്ഥി​തി​ദി​ന​ത്തോ​ടെ സ​മാ​പി​ക്കും. കാ​ന്പെ​യ്ൻ സ​മാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ലോ​ക പ​രി​സ്ഥി​തി​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 11ന് ​ഓ​മ​ല്ലൂ​ര്‍ ആ​ര്യ​ഭാ​ര​തി ഹൈ​സ്‌​കൂ​ളി​ല്‍ ഫ​ല​വൃ​ക്ഷ​ത്തെ​ക​ള്‍ വി​ത​ര​ണം ചെ​യ്ത് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. മ​നോ​ഹ​രി​തം കാ​ന്പെ​യ്നി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ആ​ര്യ​ഭാ​ര​തി ഹൈ​സ്‌​കൂ​ളി​നെ ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ന്‍ അ​നു​മോ​ദി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍ ശേ​ഖ​രി​ച്ച 15000 തൈ​ക​ള്‍ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് പ​രി​സ്ഥി​തി​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യും.

പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​മാ​യി മ​ല്ല​പ്പു​ഴ​ശേ​രി

പ​ത്ത​നം​തി​ട്ട: പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ മാ​യി മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. മ​ല്ല​പ്പു​ഴ​ശേ​രി ഇ​ട​പാ​റ മ​ഹാ​ദേ​വ​ര്‍ മ​ല​ന​ട ക്ഷേ​ത്ര പ​ രി​സ​ര​ത്ത് അ​ഞ്ചു സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പ​ച്ച​ത്തു​രു​ത്ത് ഒ​രു​ങ്ങു​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഔ​ഷ​ധ​ചെ​ടി​ക​ള്‍, ഫ​ല​വൃ​ക്ഷ​ത്തെ​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പ​ടെ 50 തൈ​ക​ളാ​ണ് പ​ച്ച​ത്തു​രു​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന​ത്.
30 പ​ച്ച​ത്തു​രു​ത്തു​ക​ള്‍ ഒ​രു​ക്കി കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​മ്പൂ​ര്‍​ണ്ണ പ​ച്ച​ത്തു​രു​ത്ത് ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ച്ച കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 30-ാം പ​ച്ച​ത്തു​രു​ത്ത് ഇ​ന്ന് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ രാ​വി​ലെ 10ന് ​ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ങാ​ടി​ക്ക​ല്‍ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ 15 സെ​ന്‍റി​ല്‍ ത​യാ​റാ​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തി​ല്‍ ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും ഉ​ള്‍​പ്പെ​ടെ 20 തൈ​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ടു​ന്ന​ത്.
തൈ​ക​ൾ വി​ത​ര​ണം
പ്ര​മാ​ടം: ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു വ​ള​ർ​ത്ത​ൽ പ​ദ്ധ​തി പ്ര​കാ​രം പ്ര​മാ​ടം കൃ​ഷി​ഭ​വ​നി​ൽ നി​ന്നും ഇ​ന്നു മു​ത​ൽ വാ​ഴ​വി​ത്ത്, പേ​ര, നെ​ല്ലി, നാ​ര​കം, പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ തൈ​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു. ആ​വ​ശ്യ​മു​ള്ള​വ​ർ ക​രം ര​സീ​ത് , ആ​ധാ​ർ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.

പ​ത്ത​നം​തി​ട്ട: ലോ​ക പ​രി​സ്ഥി​ തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്പോ​ര്‍​ട്സ് ക്ല​ബു​ക​ള്‍​ക്കും സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍​കു​മാ​ര്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ആ​രാ​ധ്യ​യ്ക്ക് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് മു​ന്‍ പ്ര​സി​ഡ​ന്‍റ് സാം ​ചെ​മ്പ​ക​ത്തി​ല്‍ പ​രി​ശീ​ല​ക​രാ​യ ജ​ഗ​ദീ​ഷ് ആ​ര്‍. കൃ​ഷ്ണ, കു​ഞ്ഞു​മോ​ന്‍, ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ മ​നാ​ഫ്, കെ.. ​വി. സു​രേ​ന്ദ്ര​ന്‍, മ​ണി​ലാ​ല്‍, രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.