റ​ബ​ർലേ​ല നീ​ക്കം ക​ർ​ഷ​ക​നു ഗു​ണ​ക​ര​മാ​കി​ല്ല: സു​രേ​ഷ് കോ​ശി
Thursday, June 4, 2020 9:39 PM IST
പ​ത്ത​നം​തി​ട്ട: റ​ബ​ർ വി​ല്പ​ന​യ്ക്ക് ലേ​ല​മ​ന്ത്ര​വു​മാ​യി റ​ബ​ർ ബോ​ർ​ഡ് ന​ട​ത്തു​ന്ന പു​തി​യ നീ​ക്കം ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കോ​ശി. കോ​വി​ഡ് മൂ​ലം താ​യ്ലാ​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ രാ​ജ്യ​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം റ​ബ​ർ​വി​ല​യി​ൽ ഉ​യ​ർ​ച്ച പ്ര​ക​ട​മാ​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ ഇ​റ​ക്കു​മ​തി ഉ​ട​നെ ഉ​ണ്ടാ​കി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി ആ​ഭ്യ​ന്ത​ര വി​ല ഇ​ടി​ക്കു​ക​യെ​ന്ന ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റ​ബ​ർ ലേ​ലം പ​രി​പാ​ടി​യെ​ന്ന് സു​രേ​ഷ് കോ​ശി കു​റ്റ​പ്പെ​ടു​ത്തി.
ഏ​ഴ് ട​യ​ർ ക​ന്പ​നി​ക​ൾ ഒ​രു​മി​ച്ച് വി​ല നി​ശ്ച​യി​ച്ച് ലേ​ല​ത്തി​ന്‍റെ മ​റ​വി​ൽ വി​ല നി​ശ്ച​യി​ക്കാ​നു​ള്ള ഗു​ഢ​ത​ന്ത്ര​മാ​ണ് ലേ​ല​ത്തി​നു പി​ന്നി​ലു​ള്ള​ത്. വി​പ​ണി​യി​ൽ കൃ​ഷി​ക്കാ​ര​നു​ള​ള എ​ല്ലാ അ​വ​കാ​ശ​വും ത​ട്ടി​യെ​ടു​ത്ത് അ​ടി​മ​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​ത്. മാ​ർ​ക്ക​റ്റി​ൽ 100 രൂ​പ ല​ഭി​ച്ചി​രു​ന്ന ലാ​റ്റെ​ക്സി​ന് പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ 72 രൂ​പ​യ്ക്ക് വി​റ്റ് വി​ല ഇ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ഷ് കോ​ശി പ​റ​ഞ്ഞു.