ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, June 4, 2020 9:39 PM IST
പ​ത്ത​നം​തി​ട്ട: സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മു​ള്ള സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം 70 വ​യ​സ് വ​രു​ന്ന​യാ​ളി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന ആ​രെ​ങ്കി​ലു​മാ​കാ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് ഒ​ന്ന​ര മാ​സ​ത്തെ​യെ​ങ്കി​ലും പ​ഴ​ക്കം കാ​ണും.​ലോ​ക്ക്ഡൗ​ണി​നേ തു​ട​ർ​ന്ന് സ്ഥാ​പ​നം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു.