എ​ആ​ർ ക്യാ​ന്പി​ലെ ത​മ്മി​ൽ​ത്ത​ല്ല്; ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, June 4, 2020 9:39 PM IST
പ​ത്ത​നം​തി​ട്ട: എ​ആ​ർ ക്യാ​മ്പി​ൽ പോ​ലീ​സു​ക​ൾ മ​ദ്യ​പി​ച്ചു ത​മ്മി​ൽ​ത്ത​ല്ലി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. എ​എ​സ്ഐ ജ​യ​കു​മാ​ർ, ക്യാ​മ്പ് ഫോ​ളോ​വ​ർ മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. സേ​ന​യു​ടെ സ​ൽ​പേ​രി​നു ക​ള​ങ്കം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​രു​വ​ർ​ക്കും എ​തി​രെ വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഡി​ഐ​ജി സ​ഞ്ജ​യ്കു​മാ​ർ ഗു​രു​ഡി​ൻ ഉ​ത്ത​ര​വി​ട്ടു. ക്യാ​മ്പ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് സു​രേ​ഷി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.അ​ച്ച​ട​മു​ള​ള സേ​നാ​വി​ഭാ​ഗ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​ണ് എ​ആ​ർ ക്യാ​പി​ൽ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ജോ​ലി സ​മ​യ​ത്ത് മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​രു​വ​രും ത​മ്മി​ല​ടി​ച്ചു. മ​ദ്യ​പി​ച്ച് ജോ​ലി​ക്കെ​ത്തി​യ​ത് ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നു​കൂ​ടി ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. എ​ആ​ർ ക്യാ​ന്പി​ലെ കാ​ന്‍റീ​നി​ൽ പാ​ച​ക​ക്കാ​ര​നാ​യ മ​ധു​സു​ദ​ന​നോ​ട് എ​സ്പി​യു​ടെ ക്യാ​ന്പ് ഓ​ഫീ​സി​ൽ ജോ​ലി​ക്ക് പോ​ക​ണ​മെ​ന്ന് ജ​യ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ത​ർ​ക്ക​ത്തി​നും ക​യ്യാ​ങ്ക​ളി​ക്കും ഇ​ട​വ​രു​ത്തി​യ​ത്. പ​രി​ക്കേ​റ്റ മ​ധു​സൂ​ദ​ന​ൻ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.