മ​ല​നാ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ല​ക്ഷം കാ​പ്പി​ത്തൈ​ക​ൾ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കും
Friday, June 5, 2020 10:17 PM IST
പാ​റ​ത്തോ​ട്: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​റ​ത്തോ​ട് മ​ല​നാ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കി​യ ‘ഭൂ​മി​ക്കൊ​രു കു​ട' പ​ദ്ധ​തി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​പ്ര​കാ​രം ഒ​രു​ല​ക്ഷ​ത്തി​ല്‍​പ്പ​രം കാ​പ്പി​ത്തൈ​ക​ളാ​ണ് ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ര്‍​ക്കാ​യി സൊ​സൈ​റ്റി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ പൊ​തു ഭ​വ​ന​മാ​യ ഭൂ​മി​ക്ക് ഹ​രി​താ​ഭ​മാ​ര്‍​ന്ന ഒ​രു കു​ട ന​ല്‍​കാ​ന്‍ ഈ ​പ​രി​സ്ഥി​തി​ദി​നം ഉ​പ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ദാ​യ​വും ല​ഭ്യ​മാ​കു​ന്ന മ​ല​നാ​ടി​ന്‍റെ പ​ദ്ധ​തി വി​ജ​യ​പ്ര​ദ​മാ​യി​ത്തീ​ര​ട്ടെ​യെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.
ഇ​ന്‍​ഫാം ക​ണ​യ​ങ്ക​വ​യ​ല്‍ യൂ​ണി​റ്റി​ലെ ക​ര്‍​ഷ​ക​ര്‍ കാ​പ്പി​ത്തൈ​ക​ള്‍ ഏ​റ്റു​വാ​ങ്ങി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ല​നാ​ട് ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്‍​ഫാം പെ​രു​വ​ന്താ​നം താ​ലൂ​ക്ക് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് വെ​ണ്‍​മാ​ന്ത​റ​യി​ല്‍, എം​ഡി​എ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കി​ളി​രൂ​പ്പ​റ​മ്പി​ല്‍, ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ബോ​ച്ച​ന്‍ മു​ള​ങ്ങാ​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.