മൺതിട്ടയിടിഞ്ഞു വീടിനു നാശനഷ്ടം
Tuesday, June 30, 2020 10:36 PM IST
പ​ത്ത​നം​തി​ട്ട: അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന മ​ൺ​തി​ട്ട അടർന്നു ു​വീ​ണ് വീ​ടി​നു നാ​ശ​ന​ഷ്ടം. ഭീ​ഷ​ണി​യി​ലാ​യ മ​ൺ​തി​ട്ട നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ അ​പേ​ക്ഷ​യും റി​പ്പോ​ർ​ട്ട​ക​ളും ഒ​രു വ​ർ​ഷ​മാ​യി ക​ള​ക്ട​റേ​റ്റി​ലെ ന​ട​പ​ടി​ക്കു​രു​ക്കി​ൽ പെ​ട്ടു കി​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ടി​നു നാ​ശ​മു​ണ്ടാ​ക​ത്ത​ക്ക രീ​തി​യി​ൽ അ​ട​ർ​ന്നു വീ​ണ​ത്.

മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ൽ അ​മ​ൻ ഭ​വ​നി​ൽ എ.​ആ​ർ. അ​നി​ൽ കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന​ത്.

സ​മീ​പ​ത്തെ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലെ 10 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ൽ​സ്ഥി​തി ചെ​യ്യു​ന്ന മ​ൺ​തി​ട്ട​യാ​ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്.

ര​ണ്ട് വ​ർ​ഷം മു​ന്പ് വീ​ടി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ല്ക്കു​ന്ന കൂ​റ്റ​ൻ മ​ൺ​തി​ട്ട നീ​ക്കം ചെ​യ്യാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സൈ​നി​ക​നാ​യ അ​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ ഷി​മി അ​ടൂ​ർ ആ​ർ​ഡി​ഒ​യ്ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ ഓ​ഫീ​സ് ക​യ​റി ഇ​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി വീ​ടി​ന്‍റെ അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മ​ൺ​കൂ​ന നീ​ക്കു​ന്ന​തി​നു വേ​ണ്ട അ​നു​മ​തി ന​ല്ക​ണ​മെ​ന്ന അ​ന്വേ​ഷ​ണ. റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ആ​ർ​ഡി​ഒ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യി​രു​ന്നതായി പറയുന്നു.

ഇ​ന്ന​ലെ ഇ​ടി​ഞ്ഞ മ​ൺ​തി​ട്ട​യു​ടെ ബാ​ക്കി​ഭാ​ഗംഭീഷണി ഉയർത്തി നിൽക്കുകയാണ്.
മ​ഴ​ക്കാ​ലം കൂ​ടി​യാ​യ​തി​നാ​ൽ വീടിന്‍റെ പി​ൻ ഭാ​ഗ​ത്തെ മ​ൺ​തി​ട്ട​യി​ൽ നി​ന്ന് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​മു​ണ്ട്. ഏ​ത് സ​മ​യ​ത്തു ഈ ​മ​ൺ​തി​ട്ട നി​ലം പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ സ​മീ​പ​ത്തെ കി​ണ​റും വീ​ടി​ന്‍റെ ബാ​ക്കി ഭാ​ഗ​വും പു​ർ​ണ​മാ​യി ത​ക​ർ​ന്ന് വ​ൻ ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കും. ജ​വാ​ന്‍റെ ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സം. അ​നു​മ​തി ന​ല്കി​യാ​ൽ സ്വ​ന്തം ചെ​ല​വി​ൽ മ​ണ്ണെ​ടു​ത്ത് മാ​റ്റി കൊ​ള്ളാ​മെ​ന്ന് ആ​ർ​ഡി​ഒ വി​ളി​ച്ച തെ​ളി​വെ​ടു​പ്പി​ൽ പ​രാ​തി​ക്കാ​രി​യും സ​മീ​പ​ത്തെ വ​സ്തു​വി​ന്‍റെ ഉ​ട​മ​ക​ളും സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്.

ഈ ​വി​വ​ര​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​ണ് ആ​ർ​ഡി​ഒ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ല ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യി​രു​ന്ന​ത്.