കൊ​ണ്ടൂ​ർ തി​ര​ക്കി​ലാ​ണ്; ക​ത്തു​ക​ൾ ഉ​ട​നെ​ത്തും ‌
Wednesday, July 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി എ ​പ്ല​സ് ജേ​താ​ക്ക​ൾ അ​ഭി​ന​ന്ദ​ന​ക്ക​ത്തു​ക​ൾ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ. അ​ടു​ത്ത​യാ​ഴ്ച പ്ല​സ്ടു ഫ​ലം വ​രു​ന്പോ​ൾ അ​വ​രെ​യും അ​നു​മോ​ദി​ക്കേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി താ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഫ​ല​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഠി​ന​പ്ര​യ​ത്നം ചെ​യ്യു​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യി​ക്കു​ന്ന കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ ഒ​രു പി​ശു​ക്കും കാ​ട്ടാ​റി​ല്ല. സ്കൂ​ളു​ക​ളി​ൽ യോ​ഗ​ങ്ങ​ൾ വി​ളി​ച്ച് അ​നു​മോ​ദ​നം ന​ൽ​കാ​നും ശ്ര​മി​ച്ചി​രു​ന്നു.‌

സ​മൂ​ഹ​ത്തി​ലെ ഐ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഓ​രോ സ്കൂ​ളി​ലും പ്ര​ത്യേ​ക​മാ​യാ​ണ് പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തു​ന്ന​ത്. നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന സ്കൂ​ളു​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി വ​രു​ന്നു. കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ‌​യും ലോ​ക്ക് ഡൗ​ണി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ‌