ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ വി​ജ​യം 99.14 ശ​ത​മാ​നം ‌ അ​ണ്‍​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ നൂ​റു ശ​ത​മാ​നം ‌
Wednesday, July 1, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ൾ 99.14 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. 1395 കു​ട്ടി​ക​ളെ പ​രീ​ക്ഷ​യ്ക്ക് അ​യ​ച്ച് 1383 പേ​രെ​യും വി​ജ​യി​പ്പി​ക്കാ​നാ​യി. 74 പേ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സു​ണ്ട്.

സം​സ്ഥാ​ന​ത്തു ത​ന്നെ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ വി​ജ​യം. ജി​ല്ല​യി​ലെ 51 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 41 നും ​എ​ല്ലാ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ച്ച് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ 54 കു​ട്ടി​ക​ളും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ കൂ​ട​ൽ ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ 14 സ്കൂ​ളു​ക​ളി​ൽ 10ൽ ​താ​ഴെ കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. ‌

എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ജി​ല്ല​യി​ലെ 99.79 ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. 8564 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​തി​ൽ 8546 പേ​രും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 691 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. 97 സ്കൂ​ളു​ക​ളാ​ണ് നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.‌

അ​ണ്‍​എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ 100 ശ​ത​മാ​നം വി​ജ​യ​മാ​ണ് ജി​ല്ല​യ്ക്കു​ണ്ടാ​യ​ത്. സംസ്ഥാന സിലബസിലെ ഏ​ഴ് സ്കൂ​ളു​ക​ളി​ലാ​യി 458 കു​ട്ടി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. എ​ല്ലാ​വ​രും വി​ജ​യി​ച്ചു. 107 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. 64 കു​ട്ടി​ക​ൾ​ക്ക് എ ​പ്ല​സു​മാ​യി വി​ജ​യ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​ണ്.