കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​നി​യും വൈ​ക​രു​ത്
Thursday, July 2, 2020 10:23 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് കാ​ല​ത്തെ​ങ്കി​ലും തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല. അ​ടു​ത്ത മാ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​പി ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ് നാ​ട്. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​തി​നു​ള്ള യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്തി​ട്ടു​ണ്ട്.‌

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റേ​ത്. അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്ക് പൂ​ർ​ത്തീ​ക​രി​ച്ച് പ്രി​ൻ​സി​പ്പ​ലി​നെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്കു​ക​യും ചെ​യ്തു.

താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്ന വാ​ശി​യി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് സ​ർ​ക്കാ​ർ.

എ​ന്നാ​ൽ അ​നു​ബ​ന്ധ​മാ​യ ആ​ശു​പ​ത്രി സൗ​ക​ര്യം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം നേ​ടാ​നാ​യി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു വ​ന്ന് പു​തി​യൊ​രു ഗ​വ​ണ്‍​മെ​ന്‍റ് സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​മേ​റ്റ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ട​പ​ടി​ക​ളി​ൽ മെ​ല്ല​പ്പോ​ക്കാ​യി. ത​ന്നെ​യു​മ​ല്ല രാ​ഷ്ട്രീ​യ വ​ടം​വ​ലി​ക​ളും ഇ​തി​നു പി​ന്നി​ലു​ണ്ടാ​യി എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ‌

ഇ​ന്നി​പ്പോ​ൾ കോ​വി​ഡ് കാ​ല​മെ​ത്തി​യ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ജി​ല്ല​യെ​ന്ന നി​ല​യി​ൽ ഒ​രു സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​ഭാ​വം കു​റ​ച്ചൊ​ന്നു​മ​ല്ല പ​ത്ത​നം​തി​ട്ട​യെ അ​ല​ട്ടു​ന്ന​ത്.

വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ങ്ങ​ളോ​ടെ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ വേ​ണ്ടി​വ​രു​ന്ന കോ​വി​ഡ് ബാ​ധി​ത​രെ നി​ല​വി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ, അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​ർ ഇ​വ​രു​ടെ അ​ഭാ​വ​വും പ​ത്ത​നം​തി​ട്ട​യ്ക്കു​ണ്ട്.

ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളാ​യ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യും കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യും കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി വേ​ർ​തി​രി​ച്ചു. ഇ​തോ​ടെ സ്പെ​ഷ​ലൈ​സ്ഡ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മ​റ്റു രോ​ഗി​ക​ൾ​ക്കു കി​ട്ടാ​താ​യി.‌

കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ല​യി​ൽ തു​റ​ക്കേ​ണ്ടി​വ​ന്നു.

21 ഡോ​ക്ട​ർ​മാ​ർ, 100 ന​ഴ്സു​മാ​ർ, 100 ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ന​ഴ്സു​മാ​ർ, 30 ജ​ഐ​ച്ച്ഐ​മാ​ർ എ​ന്നി​വ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കേ​ണ്ടി​വ​ന്നു. കോ​വി​ഡ് ചി​കി​ത്സ​യ്ക്കു​വേ​ണ്ടി ഡോ​ക്ട​ർ​മാ​രെ ല​ഭി​ക്കാ​ൻ ത​ന്നെ ബു​ദ്ധി​മു​ട്ടാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് സം​വി​ധാ​ന​ങ്ങ​ളു​ള്ള ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ ഇ​വ​രു​ടെ കു​റ​വു​ക​ളു​ണ്ടാ​കി​ല്ല. ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും കു​റ്റ​മ​റ്റ​താ​ക്കാ​നാ​കും. ‌

ഒ​പി പ്ര​വ​ർ​ത്ത​നം ഓ​ഗ​സ്റ്റി​ൽ ‌

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ 10 വാ​ർ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഓ​രോ വാ​ർ​ഡി​ലും 30 രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നാ​കും. ഓ​രോ വാ​ർ​ഡി​ലും ലാ​ബ്, ന​ഴ്സിം​ഗ് സ്റ്റേ​ഷ​ൻ, ഡോ​ക്ട​റു​ടെ മു​റി തു​ട​ങ്ങി​യ സൗ​ക​ര്യ​വും പൂ​ർ​ത്തി​യാ​യി. എ​ല്ലാ രോ​ഗി​ക​ൾ​ക്കും ന​ഴ്സിം​ഗ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ബെ​ൽ സി​സ്റ്റ​വും ത​യാ​റാ​യി. രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ പ​ണി​യും പൂ​ർ​ത്തി​യാ​യി. ഇ​തു​പ​യോ​ഗി​ച്ച് ഒ​പി പ്ര​വ​ർ​ത്ത​നം ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ‌

300 കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​കു​ന്ന​തോ​ടെ അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ​കൗ​ണ്‍​സി​ലി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ ന​ൽ​കാം. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് സം​ഘം സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക. 2021 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.‌

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സം​ഘം ഡി​എം​ഇ​യ്ക്ക് സ​മ​ർ​പ്പി​ക്കും. ഇ​തോ​ടെ ആ​വ​ശ്യ​മാ​യ ത​സ്തി​ക​യു​ടെ അ​നു​മ​തി തേ​ടി​യു​ള്ള ഫ​യ​ൽ സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​യ്ക്കും. പൂ​ർ​ത്തി​യാ​യ പ്ര​വ​ർ​ത്തി​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​ത്താ​നും​തീ​രു​മാ​ന​മാ​യി. എ​സി പ്ലാ​ന്‍റ്, ട്രാ​ൻ​സ്ഫോ​ർ​മ​ർ, ഡി​ജി സെ​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ ക​മ്മീ​ഷ​നിം​ഗി​നാ​ണ് തീ​രു​മാ​നം. ‌

ക്ലാ​സ് റൂ​മു​ക​ളു​ടെ പ​ണി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. 280 ടോ​യ്ല​റ്റു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. ആ​കെ​യു​ള്ള 10 ലി​ഫ്റ്റി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​കേ​ണ്ട​ത് നാ​ലെ​ണ്ണ​വും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ജ​ന​റേ​റ്റ​റു​ക​ൾ, ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ഇ​വ​യും പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. പ​രി​സ്ഥി​തി അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ചു​വ​രി​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഡി​എം​ഇ​യ്ക്ക് ല​ഭി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ത​സ്തി​ക​യു​ടെ അ​നു​മ​തി തേ​ടി​യു​ള്ള ഫ​യ​ൽ സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​യ്ക്കും. ‌