ഡ​യ​ലാ​സി​സി​ന് പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ റോ​ട്ട​റി ക്ല​ബ് - പു​ഷ്പ​ഗി​രി പ​ദ്ധ​തി ‌
Thursday, July 2, 2020 10:23 PM IST
തി​രു​വ​ല്ല: ആ​തു​ര സേ​വ​ന രം​ഗ​ത്തു പു​തി​യ കാ​ൽ​വ​യ്പു​മാ​യി തി​രു​വ​ല്ല റോ​ട്ട​റി ക്ല​ബും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും. സ​മൂ​ഹ​ത്തി​ൽ നി​ര​വ​ധി രോ​ഗി​ക​ൾ ഡ​യാ​ലി​സി​സി​നാ​യി ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​വ​ധി രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ ഇ​ള​വു​ക​ൾ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റോ​ട്ട​റി ക്ല​ബും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും കൈ​കോ​ർ​ക്കു​ന്ന​ത്. തി​രു​വ​ല്ല റോ​ട്ട​റി ക്ല​ബി​ന്‍റെ​യും റോ​ട്ട​റി ക്ല​ബ് കാ​പ്പ​ർ​ട്ടീ​നോ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ല് ഡ​യാ​ലി​സി​സ് മെ​ഷീ​നും മോ​ട്ടോ​റൈ​സ്ഡ് ബെ​ഡും റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ശി​രി​ഷ് കേ​ശ​വ​ൻ പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി.‌
തി​രു​വ​ല്ല റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഷ്പ​ഗി​രി സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ക്ഷ​ണം ന​ൽ​കി. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​കു​മാ​ർ രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് കൂ​പ്പ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു.
പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​തോ​മ​സ് പ​രി​യാ​ര​ത്ത്, പു​ഷ്പ​ഗി​രി ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​എ​ബ്ര​ഹാം വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​നി​ൽ എ​സ്. ഉ​ഴ​ത്തി​ൽ, റെ​ജി എ​ബ്ര​ഹാം, പു​ഷ്പ​ഗി​രി ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് ജോ​ബ്, നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റീ​ന തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌