വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​റും, ഫേ​സ് ഷീ​ല്‍​ഡു​മാ​യി ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ‌
Thursday, July 2, 2020 10:25 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് 19 നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു സ​ഹാ​യ ഹ​സ്ത​വു​മാ​യി റോ​ട്ട​റി കൊ​ച്ചി​ന്‍ ടെ​ക്‌​നോ​പോ​ളി​സും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റും.‌
ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ ശു​ദ്ധ​ജ​ല ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള​വ​രും മാ​ര​ക​രോ​ഗ ബാ​ധി​ത​രാ​യി​ട്ടു​ള്ള അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട​തും സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ ന​ല്‍​കാ​നാ​യി റോ​ട്ട​റി കൊ​ച്ചി​ന്‍ ടെ​ക്‌​നോ​പോ​ളി​സും കോ​വി​ഡി​നെ​തി​രെ ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഫേ​സ് ഷീ​ല്‍​ഡ് ന​ല്‍​കാ​നാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റു​മാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി കൈ​കോ​ര്‍​ക്കു​ന്ന​ത്.
കോ​വി​ഡി​നെ​തി​രെ​യു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​തൃ​കാ പ്ര​വ​ര്‍​ത്ത​നം മ​ന​സി​ലാ​ക്കി​യാ​ണ് സ​ഹാ​യ​ഹ​സ്ത​വു​മാ​ യി ഇ​വ​ര്‍ മു​ന്നോ​ട്ടു വ​ന്നി​രി​ക്കു​ന്ന​ത്.
നാ​ളെ രാ​വി​ലെ 10.30നു ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​രു​ന്ന ച​ട​ങ്ങി​ല്‍ റോ​ട്ട​റി ടെ​ക്‌​നോ​പോ​ളി​സി​നു​വേ​ണ്ടി ന​വീ​ന്‍ മാ​ത്യു വ​ലി​യ​വീ​ട്ടി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍ കൈ​മാ​റും.
ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷി​ത​ത്വം മു​ന്‍​നി​ര്‍​ത്തി 100 ഫേ​സ് ഷീ​ല്‍​ഡു​ക​ള്‍ ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ന്‍ കൈ​മാ​റും.
ഇ​തോ​ടെ ക്വാ​റ​ന്‍റൈ​ന്‍ മൂ​ലം നി​ശ്ച​ല​മാ​യ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് കോ​വി​ഡി​നെ​തി​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട പോ​രാ​ട്ടം തു​ട​ങ്ങു​ക​യാ​ണെ​ന്നു പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​പ​റ​ഞ്ഞു. ‌