‌27 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ‌
Thursday, July 2, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 27 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലാ​യി ആ​റു​പേ​രും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.
30 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഇ​ന്ന​ലെ ല​ഭി​ച്ചു.
പ​രി​ശോ​ധ​നാ​ഫ​ലം ഒ​രു​ത​വ​ണ നെ​ഗ​റ്റീ​വാ​യാ​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​മെ​ന്ന പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം വ​ന്ന​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​രെ ഒ​ന്നി​ച്ച് ഡി​സ്ചാ​ർ​ജ് ചെ​യ്യാ​നാ​യ​ത്.‌
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ലേ​ക്ക് വ​ള​രെ കു​റ​ച്ചു പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ മാ​ത്ര​മേ ല​ഭി​ച്ചി​രു​ന്നു​ള്ളൂ.
28 വ​രെ അ​യ​ച്ചി​ട്ടു​ള്ള സ്ര​വ സാ​ന്പി​ളു​ക​ളി​ലെ പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തു കൂ​ടാ​തെ 111 നെ​ഗ​റ്റീ​വ് കേ​സു​ക​ളും ഇ​ന്ന​ലെ ല​ഭി​ച്ചു. ഇ​നി 1532 ഫ​ല​ങ്ങ​ൾ കൂ​ടി വ​രാ​നു​ണ്ട്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 323 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ‌
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍ 20ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ​നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (42) ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ (41) മൂ​ത്ത​മ​ക​ൾ (14), ഇ​ള​യ​മ​ക​ൾ (ഏ​ഴ്) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്നു. വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നീ​ലാ​യി​രു​ന്ന ഇ​വ​രി​ലാ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
18ന്് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി-​അ​ങ്ങാ​ടി സ്വ​ദേ​ശി (44) ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ (40) ഇ​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ‌
തമിഴ്നാട്ടിൽ നിന്നും കഴിഞ്ഞ 20ന് തിരികെ വന്ന അടൂരിലെ വ്യാപാരിക്ക് (35) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം തമിഴ്നാട് സ്വദേശിയാണ്. അടൂരിലെത്തി ക്വാറന്‍റൈനീലിലായിരുന്നു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റു​ള്ള​വ​ർ: ‌ജൂ​ണ്‍ 12 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (53), 24ന് ​ബ​ഹ്റ​നി​ൽ നി​ന്നു​മെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (30), 18ന് ​ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ ഇ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി (38), 18 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ പ​ന്ത​ളം സ്വ​ദേ​ശി (31), 19 ന് ​ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി (29), 18ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി​നി (47), 18 ന് ​ബ​ഹ്റ​നി​ൽ നി​ന്നും എ​ത്തി​യ ഇ​ട​പ്പാ​വൂ​ർ സ്വ​ദേ​ശി​നി (41), 12 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ നാ​ര​ങ്ങാ​നം സ്വ​ദേ​ശി (35), 14 ന് ​പ​ഞ്ചാ​ബി​ൽ നി​ന്നും എ​ത്തി​യ നാ​ര​ങ്ങാ​നം സ്വ​ദേ​ശി (39), 24ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ എ​ലി​മു​ള​ളും​പ്ലാ​ക്ക​ൽ സ്വ​ദേ​ശി (62), 16 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ മേ​ക്കൊ​ഴൂ​ർ സ്വ​ദേ​ശി (42), ജൂ​ണ്‍ 17 ന് ​മാ​ൾ​ഡോ​വ​യി​ൽ നി​ന്നും എ​ത്തി​യ മൈ​ല​പ്ര സ്വ​ദേ​ശി (20), 11 ന് ​കു​വൈ​റ്റി​ൽ നി​ന്നും വ​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി (38), 19 ന് ​കു​വൈ​റ്റി​ൽ നി​ന്നും വ​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി (58),16 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ കി​ട​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി (37), 14 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​നി (23), 19ന് ​മ​സ്ക്ക​റ്റി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (38), 16 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ അ​രു​വാ​പ്പു​ലം സ്വ​ദേ​ശി (37), 19ന് ​സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ പ​ത്ത​നം​തി​ട്ട- മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി (42), 12 ന് ​കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (28).‌
നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 183 പേ​ർ രോ​ഗി​ക​ളാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 176 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, മേ​നാം​തോ​ട്ടം, പ​ന്ത​ളം അ​ർ​ച്ച​ന കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു​പേ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടു​പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.
ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​മു​ള​ള ഒ​രാ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ‌
196 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി 38 പേ​രെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 86, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 10, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട്, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 62, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 30 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ആ​റു​പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ.‌
ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5832 പേ​രാ​ണ്. വി​വി​ധ കേ​സു​ക​ളി​ലെ 122 സ​ന്പ​ർ​ക്ക​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2519 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2741 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 137 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1493 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.‌