ആ​റ​ന്മു​ള, ചെ​ന്നീ​ർ​ക്ക​ര, കു​ള​ന​ട വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ടാ​കും ‌
Friday, July 3, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​യി മാ​റ്റു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ ആ​റ​ന്മു​ള, ചെ​ന്നീ​ര്‍​ക്ക​ര, കു​ള​ന​ട വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​ണ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​യി മാ​റു​ന്ന​ത്. ഓ​രോ വി​ല്ലേ​ജ് ഓ​ഫീ​സി​നെ​യും സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കി മാ​റ്റു​ന്ന​തി​ന് 44 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.‌ സം​സ്ഥാ​ന നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ ചു​മ​ത​ല. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യാ​ണ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. ഫ്ര​ണ്ട് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കും,
ജീ​വ​ന​കാ​ര്‍​ക്കും പ്ര​ത്യേ​കം ക്യാ​ബി​നു​ക​ള്‍, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍, സാ​ധാ​ര​ണ ശു​ചി​മു​റി​ക​ള്‍​ക്ക് പു​റ​മെ ഭി​ന്ന​ശേ​ഷി​കാ​ര്‍​ക്ക് പ്ര​ത്യേ​കം ശു​ചിമു​റി​ക​ളും, റാ​മ്പ് സൗ​ക​ര്യ​ങ്ങ​ളും, സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ള്‍, സെ​ര്‍​വ​ര്‍ റൂം, ​റെ​ക്കോ​ര്‍​ഡ് റൂം ​തു​ട​ങ്ങി​യ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ടെ​ന്‍​ഡ​ര്‍ ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന നി​ര്‍​മി​തി കേ​ന്ദ്രം അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.