കൊ​ടു​മ​ണ്‍ താ​ഴേ​പാ​റ​പ്പാ​ട്ട് പാ​ലം നി​ര്‍​മാ​ണം തു​ട​ങ്ങി ‌
Friday, July 3, 2020 10:27 PM IST
കൊ​ടു​മ​ൺ: പാ​ഴൂ​ര്‍ മി​ച്ച​ഭൂ​മി നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ താ​ഴേ​പാ​റ​പ്പാ​ട്ട് പാ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ ഫ​ണ്ടി​ല്‍ നി​ന്നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ മ​ണി വാ​സു​ദേ​വ​ന്‍, പി.​കെ. പ്ര​ഭാ​ക​ര​ന്‍, എ. ​എ​ന്‍. സ​ലിം, എം. ​ആ​ര്‍. എ​സ്. ഉ​ണ്ണി​ത്താ​ന്‍, വി​നി ആ​ന​ന്ദ്പ്ര​മോ​ദ്, കൊ​ടു​മ​ണ്‍ ചി​റ അ​ങ്ങാ​ടി​ക്ക​ല്‍ പ്രേ​മ​ച​ന്ദ്ര​ന്‍, കെ.​കെ.​അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌