മി​ക​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ന​ൽ​കി പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി
Saturday, July 4, 2020 10:24 PM IST
തി​രു​വ​ല്ല: ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തു ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ മാ​നി​ച്ചു പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ന​ൽ​കു​ന്ന മി​ക​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള അ​വാ​ർ​ഡ് പു​ഷ്പ​ഗി​രി ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഡൊ​മി​നി​ക് ആ​ന്‍റോ​യും ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗം അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ർ ഡോ.​രാ​ജു പോ​ൾ മാ​ഞ്ഞൂ​രാ​നും ന​ൽ​കി ആ​ദ​രി​ച്ചു.

രോ​ഗി​ക​ൾ​ക്കു മി​ക​ച്ച ചി​കി​ത്സ​യും സേ​വ​ന​വും ന​ല്കു​കു​ന്ന​തോ​ടൊ​പ്പം സ്നേ​ഹ​പൂ​ർ​വ​മു​ള്ള ക​രു​ത​ലും സ​മ​ർ​പ്പ​ണ​ബോ​ധ​വും മാ​നി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ആ​തു​ര സേ​വ​ന​രം​ഗ​ത്ത് നി​സ്വാ​ർ​ഥ സേ​വ​നം ന​ല്‍​കു​ന്ന ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ക്കു​ക​യും സ​മൂ​ഹ​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രു​ടെ ആ​വ​ശ്യ​ക​ത​യും പ്ര​സ​ക്തി​യും ഓ​ര്‍​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​തെ​ന്ന് പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ അ​റി​യി​ച്ചു.