പ്ര​വാ​സി ര​ക്ഷാ സം​ഗ​മം ഇ​ന്ന്
Saturday, July 4, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്തു​ള്ള മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ പ്ര​വാ​സി​ക​ളെ​യും എ​ത്ര​യും വേ​ഗം തി​രി​കെ​യെ​ത്തി​ക്കു​ക, ജോ​ലി ന​ഷ്ട​പ്പെ​ട്ട് മ​ട​ങ്ങി എ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് പു​നര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, വി​ദേ​ശ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചും മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​വും മ​ര​ണ​മ​ട​ഞ്ഞ പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ സാ​മ്പ​ ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഓ​മ​ല്ലൂ​ർ റോ​സ് മൗ​ണ്ട് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വാ​സി ര​ക്ഷാ സം​ഗ​മം ന​ട​ത്തും.
പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യും.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ജോ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു പാ​റ​ക്ക​ൽ, ജി​ല്ലാ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ, കോ​ൺ​ഗ്ര​സ്, പോ​ഷ​ക​സം ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.